രാവിലെ വന്നു ബ്ലോഗും തുറന്നു പോസ്റ്റുമിട്ട് വിസിറ്റേര്‍സ്സ് കൌണ്ടറും നോക്കി ഇരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നെങ്കിലും എന്റെ പോസ്റ്റിനു ബെര്‍ളിക്കു കിട്ടുന്ന കമന്‍റ്റ്സിന്‍റ്റെ പത്തിലൊന്നെങ്കിലും കിട്ടണെ എന്നായിരുന്നു മിക്ക ദിവസത്തെയും പ്രാര്‍ഥന. പതുക്കെ പതുക്കെ ആക്രാന്തമൊക്കെ മാറി. പത്തിലൊന്നെന്നുള്ളതൊക്കെ മാറി ഒരെണ്ണമെങ്കിലും എന്നു വരെ ആയി. ആവസാനം ഇനി എഴുതിയാല്‍ ഭാര്യ കൈവെക്കുമെന്നായപ്പോള്‍ നിറുത്തി. അതിനു ശേഷം ബ്ലോഗുകള്‍ വായിച്ചു കഴിഞ്ഞു കൂടുകയായിരുന്നു. അങ്ങനെ കഴിഞ്ഞു കൂടുംബോളാണു ബെര്‍ളിയുടെ വക ഒരു ഷോക്ക്!
രാവിലെ ഓഫീസിലെത്തിയാല്‍ ബെര്‍ളിത്തരങ്ങള്‍,ജി-മെയില്‍, പിന്നെ പണി എന്നതാണു ഓര്‍ഡര്‍. 2 ദിവസം മുന്നെ ബെര്‍ളിത്തരങ്ങള്‍ തുറന്നപ്പൊ ഒന്നു ഞെട്ടി. എന്‍റ്റെ പേരും പോസ്റ്റുമൊക്കെ ദെ അവിടെ കിടക്കുന്നു!
സന്തോഷം കൊണ്ടു തുള്ളിച്ചാടി, കണ്ണുനിറഞ്ഞു എന്നൊന്നും ഞാന്‍ പറയുന്നില്ല :)
അതിനു ശേഷം എന്‍റ്റെ ബ്ലോഗില്‍ നോക്കിയപ്പൊ പുതിയ കമന്‍റ്റ്സൊക്കെ കിടക്കുന്നു. ബെര്‍ളിയുടെ സൈറ്റ് വഴി വന്നതാണ്.
അങ്ങനെ എന്‍റ്റെ ബ്ലൊഗിലേക്കു വീണ്ടും വായനക്കാര്‍ വന്നു തുടങ്ങി. വരുന്നവര്‍ക്കു വായിക്കാന്‍ പുതിയ പൊസ്റ്റൊന്നുമില്ല :(
അതുകൊണ്ടു ഞാന്‍ ക്ളിക്കിയ 2-3 പടങ്ങള്‍ ഇവിടെ ഇടുന്നു!
ഇനി എങ്ങാനും ബെര്‍ളി ഇതു വഴി വന്നാല്‍ - ഒരു വലിയ താങ്ക്‌സ്!
അവസാനമായി ഒരു കാര്യം കൂടി - http://berlytharangal.com/?p=819, ചിലര്‍ പറയുന്നു ഇതു നേരതെ കേട്ടതാണ്, ചീപ്പാണ്, എന്നൊക്കെ. പണ്ടു കേട്ട ഒരു തമാശ ഒന്നു റീമേക് ചെയ്തു , ബെര്‍ളിയുടെ ഫാന്‍ ആയതു കൊണ്ടു ആ പേരും ഉപയോഗിച്ചു. പക്ഷെ ഇതില്‍ എന്താണു ചീപ് എന്നു അറിയില്ല . ഈ പൊസ്റ്റിന്‍റ്റെ ലിങ്ക് ഞാന്‍ ആര്‍ക്കും അയചു കൊടുതിട്ടു വായിക്കൂ എന്നു പറഞിട്ടില്ല. പിന്നെ വേറെ ആരൊ (:-)) പറഞപോലെ "എനിക്കിവിടെ എന്തുമാകാമല്ലോ !!" ഇനി ഇതു കോപ്പി ആണു ചീപ് ആണു എന്നൊന്നും പറഞ്ഞേക്കല്ലെ!
Wednesday, June 17, 2009
ഇതു "വെറും ഒരു കഥ!" അല്ല :)
Posted by nedfrine | നെഡ്ഫ്രിന്‍ at 9:55 AM 6 comments
Subscribe to:
Posts (Atom)