Even the life that you have is borrowed, Coz you r not promised tomorrow..

Thursday, August 28, 2008

അന്താക്ഷരി അല്ല, എന്‍റെ "അന്ത്യാ"ക്ഷരി!

കോളേജിലെ ടൂറിനിടയില്‍ നടന്ന ഒരു ഭീകര സംഭവം.

വളരെ കഷ്ടപെട്ടു വീട്ടില്‍ നിന്നും സമ്മതമൊക്കെ വാങ്ങി ടൂറിനു റെഡിയായി. വെറും ടൂറെന്നു പറഞ്ഞാല്‍ വീട്ടില്‍ നിന്നും ഒരു ചില്ലി കാശ് കിട്ടില്ല- അപ്പൊ പിന്നെ സ്റ്റഡി ടൂറാക്കി. "വായിനോട്ടം ഒരു കോഴ്സിലും ഒരു സബ്ജെക്റ്റ് അല്ലല്ലോടാ" എന്നൊന്നും പിതാശ്രീ ചോദിച്ചില്ല!

അങ്ങനെ ബസ്സൊക്കെ ബുക്ക് ചെയ്തു യാത്ര തിരിച്ചു- മൈസൂറാണു സ്ഥലം.
പെണ്‍കുട്ടികളും ടീച്ചേഴ്‌സും ബസ്സിന്‍റെ മുന്‍വശത്തുള്ള സീറ്റുകളിലും ആണ്‍കുട്ടികള്‍ പുറകിലത്തെ സീറ്റുകളിലും സ്ഥാനം പിടിച്ചു. പിന്നില്‍ പതിവുപോലെ കുപ്പി പൊട്ടലും, പൊട്ടിക്കലും, പാട്ടും പാരടിയും, പൂരപ്പാട്ടും ഒക്കെ പൊടിപൊടിക്കും. മുന്‍വശത്താണെങ്കില്‍ പാട്ടു മാത്രം. ലൈന്‍ ഉള്ളവര്‍, ലൈന്‍ വലിച്ചുകൊണ്ടിരിക്കുന്നവര്‍ തുടങ്ങിയ, എന്നെ പോലെയുള്ള പാവങ്ങള്‍ ഇതിന്‍റെ രണ്ടിന്‍റെയും നടുവില്‍ വളരെ പ്രയാസപെട്ടു തങ്ങളുടെ പദ്‌ധതികള്‍ നടപ്പാക്കുന്നു.എന്‍റെ ഉദ്ദേശം വളരെ ലളിതമായിരുന്നു - എന്‍റെ കാമുകി(ഇന്ന് ഭാര്യ) യുടെ മുന്നില്‍ ഒരു നല്ല ഇമേജ് ഉണ്ടാക്കിയെടുക്കെണം! പക്ഷേ ഒന്നും നടന്നില്ല. അവള്‍ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെ കറങ്ങി തിരിഞ്ഞു മൈസൂറെത്തി.

പകല്‍ കുറച്ചു സമയം ഷോപ്പിങ്ങ് എന്നു പറഞ്ഞ് എല്ലവരും ഇറങ്ങി. അവളെ വിളിച്ചിട്ടു നിനക്കെന്നതാ വാങ്ങി തരെണ്ടതെന്നു ചോദിക്കെണമെന്നുണ്ടായിരുന്നു- പക്ഷേ വേണ്ടാന്നു വെച്ചു. അവളെങ്ങനും അതു വേണം ഇതു വേണം എന്നൊക്കെ പറഞ്ഞാല്‍ കുടുങ്ങും! "കയ്യില്‍ കാശില്ലാതെയാണൊ പ്രേമിക്കാനിറങ്ങിയിരിക്കുന്നെ?" എന്നവളെ കൊണ്ടു ചോദിപ്പിക്കെണ്ടല്ലൊ എന്നു കരുതിയാ, അല്ലാതെ ചമ്മലുണ്ടായിട്ടൊന്നുമല്ല.

വൈകുന്നേരം വൃന്ദാവനില്‍ എത്തി. ചെടികളും പൂക്കളൂം ഒക്കെ എന്തോന്നു കാണാന്‍? നമ്മള്‍ ഇമേജുണ്ടാക്കാനുള്ള പാടിലാണ്.ഒരു വിധം സംസാരിച്ചു ഞാന്‍ ഒരു ഭയങ്കര പുലി ആണെന്നൊക്കെ വരുത്തി തീര്‍ത്തു.ഇനി കുറച്ചു സമയം വിശ്രമം എന്നും പറഞ്ഞു എല്ലവരും അവിടെ പുല്ലിന്‍മേല്‍മിരുന്നു- അപ്പോളാണു വില്ലന്‍റെ വരവ് - അന്താക്ഷരി!
പെണ്‍കുട്ടികളൊരു വശത്തും ആണ്‍കുട്ടികള്‍ മറുവശത്തും. ഒരു ടീം പാടുന്ന പാട്ടിന്‍റെ അവസാനതെ വാക്കിന്‍റെ ആദ്യ അക്ഷരം കൊണ്ടു അടുത്ത ടീം പാടണം.പാട്ടിനെ പറ്റി വലിയ വിവരമില്ലാത്തതിനാല്‍ ഞാന്‍ പിന്‍നിരയില്‍ സ്ഥാനമൊക്കെ പിടിച്ചീരുന്നു. വെറുതെ ഒന്നു നോക്കിയപ്പോള്‍ അതാ അവള്‍ മുന്‍നിരയിലിരുന്നു തകര്‍ത്തു പാടുന്നു. കേട്ടിട്ടു പോലുമില്ലാത്ത മലയാളം പാട്ടുകളൊക്കെ മണി മണി ആയി പാടുന്നു! നിമിഷ നേരം കൊണ്ടു ഞാനും മുന്‍നിരയിലെത്തി. "നിനകെന്താടാ ഇവിടെ കാര്യം" എന്നുള്ള രീതിയില്‍ ചിലര്‍ നോക്കിയെങ്കിലും, ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യതെ പാട്ടു പാടുന്നതു പോലെ അഭിനയിചു അവിടെ അങ്ങനെ കൂടി. എന്‍റെ "പാറപ്പുറത്തു ചിരട്ട ഉരക്കുന്നതു പൊലെ" ഉള്ള ശബ്ദം പുറത്തു കേള്‍ക്കാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചു.

പാട്ടൊന്നും അറിയില്ലെങ്കിലും, നമ്മുടെ ടീം പാടി കഴിയാറാകുംബോള്‍ അവസാന അക്ഷരം കണ്ടു പിടിച്ച്‌ "ഹ" വെച്ചു പാട്, "ക" വെച്ചു പാടു എന്നൊക്കെ അവരോടു വിളിച്ചു പറഞ്ഞു കൊണ്ടു ഞാനും അവിടെ ഒരു സ്റ്റാറാകന്‍ ശ്രമിച്ചു. കുറെ കഴിഞ്ഞപ്പോളെക്കും എല്ലാവരുടെയും പാട്ടിന്‍റെ സ്റ്റോക്കൊക്കെ തീരാറായി. "ക" വരുംബോള്‍ കാക്കെ കാക്കെ പാടിയും, "ഹ" വരുംബോള്‍ "ഹല്ലേലൂയ്യ" എന്നൊക്കെ പാടിയും അവിടെ ഞാന്‍ വലിയ തമാശക്കരനാണെന്നുള്ള ഭാവത്തില്‍ ഞാന്‍ അങ്ങനെ ഞെളിഞ്ഞിരുന്നു.
അപ്പൊ നമ്മുടെ ടീമിനു വീണ്ടും "ഹ" വെച്ചു പാടണം. പാട്ടെല്ലാം പാടി കഴിഞ്ഞു. ആരുടെ കയ്യിലും സ്റ്റോക്കില്ല. തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന അവസ്ഥയായി. പെട്ടെന്നു എന്‍റെ തലയിലൊരു പാട്ടു കത്തി - "ഹലൊ ബ്രദര്‍" എന്ന ഒരു ഹിന്ദി പാട്ട്. ഞാന്‍ അടുത്തിരുന്നവരോടു പറഞ്ഞു. ഭാഗ്യം, അവര്‍ക്കതറിയാമായിരുന്നു,(ഇല്ലെങ്കില്‍ ഞാന്‍ പാടേണ്ടി വന്നേനെ!) അങ്ങനെ ഞാന്‍ ടീമിന്‍റെ രക്ഷകനായി! വീണ്ടും ഒന്നുകൂടി പൊങ്ങി!. "ഹൊ, ഞാനൊരു സംഭവം തന്നെ!" എന്ന ഭാവത്തോടെ ഞാന്‍ ഒന്നു കൂടെ ഒന്നു പൊങ്ങി ഇരുന്നു. അവര്‍ പാടി തീരാറായി.. ഞാന്‍ പതിവു പോലെ അവസാന അക്ഷരം കണ്ടു പിടിച്ചു "ബ്ര" വെച്ചു പാട് "ബ്ര" വെച്ചു പാട് എന്നു വിളിച്ചു പറഞ്ഞു. പെട്ടെന്നു എവിടെ നിന്നൊ കുറെ കൈകള്‍ വന്നു വാ പൊത്തുന്നു, തലക്കു പിടിക്കുന്നു,പുറത്തിടിക്കുന്നു, ഒന്നും മനസ്സിലായില്ല. പെട്ടെന്നു മുന്‍നിരയിലിരുന്ന ഞാന്‍ പിന്‍നിരയിലെത്തി പിന്നാലെ ഒരു ചോദ്യവും "എന്തു വൃത്തികേടാടാ വിളിച്ചു പറയുന്നെ?".
അപ്പോഴും എനിക്ക് കാര്യം മനസ്സിലായില്ല. പക്ഷെ ഒരു കാര്യം പിടി കിട്ടി - കംബ്‌ളീറ്റ് ഇമേജും പോയി കിട്ടി!
ഇതു അന്താക്ഷരി അല്ല എന്‍റെ "അന്ത്യാ"ക്ഷരി ആയിപ്പോയി!

14 comments:

ശ്രീ said...

ഹ ഹ ഹ. ചിരിപ്പിച്ചല്ലൊ മാഷേ...

തേങ്ങ എന്റെ വക ഇരിയ്ക്കട്ടേ

“ഠേ!”

Anonymous said...

ha ha ha super

നിരക്ഷരൻ said...

പ്രേമിച്ച പെണ്ണിനെ കല്യാണം കഴിച്ചിരിക്കുന്നോ ? ച്ഛേ...(എനിക്കസൂയയായിട്ടാണ് മാഷേ..)
:) :)

nedfrine | നെഡ്ഫ്രിന്‍ said...

ശ്രീ,
ഞനെന്തെഴുതിയാലും മിനിമം ഒരാള്‍ വായിക്കുമെന്നെനിക്കുറപ്പാ.. അതു ശ്രീ ആണു.

കമന്‍റിനും തേങ്ങക്കും ഡാങ്ക്സ്സ്!!!!! :)

നിരക്ഷരാ,

ജീവിതത്തില്‍ ആകെ നേടി എന്നു പറയാന്‍ അതു(അവള്‍) മാത്രമെ ഉള്ളൂ! ഇനി ഇപ്പൊള്‍ എന്തൊക്കെ നേടിയാലും അത്രയും വരില്ല! :)

ചുമ്മ അസൂയപ്പേടാതെ ഒരാളെ അങ്ങു പ്രേമിച്ചു കെട്ടെന്നെയ്! :-)

നിരക്ഷരൻ said...

പൊന്ന് ചങ്ങാതീ...
ഇപ്പോള്‍ കൂടെ കൂടിയിരിക്കുന്നതിനെ എന്ത് ചെയ്യുമെന്ന് കൂടെ പറഞ്ഞ് താ...എന്നിട്ട് ഞാന്‍ പ്രേമിക്കാനിറങ്ങാം.... :) :)

nedfrine | നെഡ്ഫ്രിന്‍ said...

അയ്യൊ ക്ഷെമിക്ക്... ആ കാര്യം എനിക്കറിയില്ലായിരുന്നു.
ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല..
:)
എനിക്കു തല്ലു കൊള്ളാന്‍ വയ്യായെ....

smitha adharsh said...

ഹി..ഹി..ഹി..ചിരിപ്പിച്ചു..കേട്ടോ..എന്നിട്ട് "ആ വാക്ക് " വച്ചു പാടാന്‍ പറ്റിയില്ല അല്ലെ?

Unknown said...

:)

Anoop Technologist (അനൂപ് തിരുവല്ല) said...

:)

അല്ഫോന്‍സക്കുട്ടി said...

സ്റ്റ്ഡി ടൂറ് വെറുതെയായില്ല :)

Typist | എഴുത്തുകാരി said...

എന്നിട്ടു പിന്നെ എങ്ങിനെ ഇമേജുണ്ടാക്കി കാമുകിയെ (പ്രസന്റ് ഭാര്യയെ) വളച്ചെടുത്തു?
അതും കൂടി പറയണേ, ആര്‍ക്കെങ്കിലും ഉപകാരപ്പെടും.

Anonymous said...

kollam !!

ശ്രീഇടമൺ said...

തകര്‍പ്പന്‍...

Gini said...

kollam mashe, nannayittundu..
go on...