മുംബൈയിലെ പ്രശസ്തമായ ഒരു ഷോപ്പിങ് കോംപ്ലക്സിന്‍റെ മുന്‍പില്‍ വെച്ചെടുത്തതാണീ ചിത്രം. മറ്റു പണി ഒന്നുമില്ലാതിരുന്ന ഒരു ദിവസം സമയം കളയാനായി അവിടെ പൊയതാണു.അതു 10:30 ക്കെ തുറക്കുകയുള്ളു. അതുവരെ പുറത്തു ഇരുന്നു വിശ്രമിക്കാമെന്നു കരുതിയപ്പോളാനു ഈ കാഴ്‌ച്ച കണ്ടതു. സാധാരണ ഇതുപോലെ പല കാഴ്‌ചകളും കാണറുള്ളതാണെങ്കിലും എന്തൊ, ഇത്തവണ ഉള്ളിലെവിടെയൊ അതു ഒന്നു തട്ടി. സഹതാപമാണൊ കുറ്റബോധമാണൊ അപ്പൊ തോന്നിയതെന്നറിഞുകൂട..ഭാരതത്തിന്‍റെ ഭാവി ആണു മുന്നില്‍ കാണുന്നതെന്നു സങ്കല്‍പിക്കാന്‍ പ്രയാസം തോന്നി.അറിഞുകൊണ്ടല്ലെങ്കിലും ഈ കുട്ടിയുടെ അവസ്ഥക്കു ഞാനും കാരണക്കാരനല്ലെ എന്നൊരു തോന്നല്. അതാണു ചിത്രമെടുത്തത്.ബോണസു കിട്ടിയതു കുറഞ്ഞു പോയെന്നും, സര്‍ക്കാരു റ്റാക്സ് പിടിച്ചെന്നും പറഞ്ഞു നമ്മള്‍ തല തല്ലി കരയുകയാണല്ലൊ പതിവു.പക്ഷെ ഈ കുട്ടി എന്തിനൊക്കെ കരയണം?
അവന്‍റെ കുരുന്നു മനസ്സിലുള്ള ചോദ്യങ്ങള്‍ എനിക്കു സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല.എനിക്കെങ്ങനെ സഹായിക്കന്‍ പറ്റും എന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയപ്പോളെക്കും അവന്‍ രണ്ടു തൊട്ടി നിറയെ വെള്ളവുമായി എന്‍റെ കണ്‍മുന്നില്‍ നിന്നും മഹാനഗരത്തിന്‍റെ തിരക്കുകളിലേക്കു ഊളിയിട്ടിരുന്നു.
ഈ സംഭവം കുറച്ചു നാളു മനസ്സില്‍ അങ്ങനെ കിടക്കും. പിന്നെ ഞാനും ജീവിതത്തിന്‍റെ തിരക്കുകളിലേക്കുമടങ്ങി പോകും അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഇതു മറക്കും. അങ്ങനെ ആവരുത് എന്നു എനിക്കു തോന്നി. അതുകൊണ്ട് ഗൂഗിളില്‍ തപ്പിയും, പലരോടു ചോദിച്ചും world vision എന്ന സംഘടനയെ പറ്റി അറിഞ്ഞു. ഞാനും റെജിസ്റ്റര്‍ ചെയ്തു.ആവുന്ന സഹായം ഒരു കുട്ടിക്കു ചെയ്യാമെന്നു തീരുമാനിച്ചു. ഡ്രസ്സു വാങ്ങിയും മറ്റും കാശു കളയുന്നതിനെക്കാള്‍ നല്ലതു ഒരു കുട്ടിയെ പഠിക്കാന്‍ സഹായിക്കുന്നതാണെന്നു തോന്നി. ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം തോന്നി.
ഇതു വായിച്ചു ഒരാള്‍ക്കെങ്കിലും സഹായിക്കാന്‍ തോന്നിയാലൊ എന്നു കരുതി പോസ്റ്റുന്നു.മറ്റു ദുരുദ്ദേശങ്ങളൊന്നുമില്ല.
5 comments:
വളരെ നന്നായി. പോസ്റ്റിനെ സദുദ്ദേശ്ശത്തെ അഭിനന്ദിയ്ക്കുന്നു.
:)
മെട്രൊ നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് എന്നും കാണെണ്ടി വരുന്നതാണ് ഇത്തരം കാഴ്ചകള്‍.
നന്മയുള്ള ഈ പോസ്റ്റ് കൊണ്ട് തീര്‍ച്ചയായും നന്മ മാത്രമേ ഉണ്ടാകൂ , നന്ദി ഒരു നല്ല മനസ്സിന്.
എന്നെ ഇതുകൊണ്ടൊന്നും തിരുത്താന്‍ നിങ്ങള്‍ക്കു പറ്റില്ല, മോനേ ദിനേശാ.. എന്നെക്കൊണ്ടു ഞാന്‍ തന്നെ തോറ്റിരിക്കുവാ..
Appreciating your good heart..!
:)
http://crapbook.wordpress.com/2008/03/17/movie-quirks/
u have been tagged !
Post a Comment