പ്രീയപ്പെട്ട അക്കാദമിബ്ലോഗരെ,
ഓള്‍ ഇന്ത്യ ബ്ലോഗോസ് അക്കാദമിയുടെ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പ്രധാനപെട്ട ചില കാര്യങ്ങള്‍ ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുകയാണ്.
ഇതു വര്‍ഷം 2020. ഇന്ത്യ വളരെ ഏറെ പുരോഗമിച്ചിരിക്കുന്നു. അമേരിക്ക ആണവ പരീക്ഷണം നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വരെ ഇന്ത്യയാണ്. നമ്മള്‍ ഇന്ന് ഈ നിലയിലെത്താന്‍ കാരണങ്ങള്‍ പലതുമുണ്ട്- എന്നാല്‍ അതില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിച്ച ആളാരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു - അക്കാദമിയോസ് ബ്ലോഗോസ്! അദ്ദേഹം ഒരു വ്യക്തിയല്ല , മറിച്ച് ഒരു പ്രസ്‌ഥാനമാണ്, ഒരു രാജ്യമാണ്(കണ്ട്രി അല്ല), ഒരു ലോകമാണ്.
സ്വതന്ത്രമായി ബ്ലോഗിക്കൊണ്ടിരുന്ന ബൂലോഗരെ എല്ലാം പിടിച്ചു ഒരു കുടക്കീഴിലാക്കി ഓള്‍ ഇന്ത്യാ ബ്ലോഗോസ് അക്കാദമി എന്ന സംഘടന തുടങ്ങിയതു മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തതു - അക്കാദമി തുടങ്ങിയപ്പോള്‍ ഉണ്ടായ എതിര്‍പ്പുകളെ ധീരമായി ചെറുത്തു നിന്നു അക്കാദമി റെജിസ്റ്റര്‍ ചെയ്യുകയും,അക്കാദമിയിലെ അംഗങ്ങള്‍ക്കു ബ്ലോഗാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.
അങ്ങനെ അക്കാദമിയുടെ അംഗങ്ങള്‍ ബ്ലോഗി ബ്ലോഗി ഇന്ത്യയെ ഈ നിലയില്‍ എത്തിച്ചു.
നമ്മുടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി ബ്ലോഗിലൂടെ കഠിനമയി അധ്വാനിക്കുകയും യുവാക്കളെ ബ്ലോഗിലൂടെ നേര്‍വഴിക്കു നടത്തുകയും വേറെ പറഞ്ഞറിയിക്കാന്‍ കോള്ളില്ലാത്തതായ ഒട്ടനവധി സത്‌കര്‍മ്മങ്ങളും ചെയ്തിട്ടുള്ളതുമായ ഇദ്ദേഹത്തെ ഈ വര്‍ഷത്തെ നോബേല്‍ സമ്മാനതിനു നോമിനേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വെക്കുകയാണ്.
ബ്ലോഗിന്‍റെ ചരിത്രത്തില്‍(ലോക ചരിത്രത്തില്‍ തന്നെ) ആദ്യമായി ബ്ലോഗക്കാദമി ഉണ്ടാക്കിയ ആളെന്ന നിലയില്‍ ചരിത്രത്തിന്‍റെ താളുകളില്‍ അക്കാദമിയോസിന്‍റെ പേരു തങ്കലിപികളാല്‍ എഴുതപെട്ടു കഴിഞ്ഞു.
ഓള്‍ ഇന്ത്യാ ബ്ലോഗോസ് അക്കാദമി എന്നു പറയുന്നതൊരു സ്വതന്ത്ര സംഘടനയാണ്. അതില്‍ നേതാക്കളില്ല എന്നതു തന്നെ ആണു അതിനെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അപ്പൊ പിന്നെ അക്കാദമിയോസ് ആരാണ്? അക്കാദമിയോസ് ഒരിക്കലും അക്കാദമിയുടെ നേതാവല്ല- എല്ലാമെല്ലാമാണ്. ബ്ലോഗിലൂടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തെ ബ്ലോഗ്പിതാവെന്നു വിളിക്കുന്നതിലും തെറ്റില്ല.
ഒരു ഡിജിറ്റല്‍ ഐഡി ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗാമെന്ന അവസ്ഥയില്‍ നിന്നും പാസ്പോര്‍ട്ടുണ്ടെങ്കിലെ ബ്ലോഗാന്‍ പറ്റുള്ളു എന്ന അവസ്ഥയില്‍ എത്തിക്കാന്‍ അദ്ദേഹം വളരെ അധികം കഷ്ടപെട്ടു. ഇന്നിപ്പോള്‍ അക്കാദമിയിലുള്ള എല്ലാ ബ്ലോഗര്‍ക്കും പാസ്പോര്‍ട്ട് ഉണ്ട്. ഇതൊരു ചില്ലറ നേട്ടമല്ല.
ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്‍റെ വാക്കുകള്‍ ചുരുക്കുന്നു - നന്ദി, നമസ്കാരം.
ഒരു കാര്യം കൂടി - പണ്ടിങ്ങേരു ഈ അക്കാദമി കണ്ടു പിടിച്ചില്ലയിരുന്നെങ്കില്‍ നമ്മളൊക്കെ തെണ്ടിപ്പോയേനെ! ചിലപ്പൊ ബ്ലൊഗ്ഗിങ് തന്നെ ഇല്ലാതായേനെ! തല്ലെടാ അവനെ.....
ഠിം! കണ്ണു തുറന്നപ്പോള്‍ കട്ടിലിനു താഴെ. മുതുകിനു നല്ല വേദനയും. ശകുനം ശരിയല്ല, ഓര്‍ത്തപ്പോളെ കട്ടിലേന്നു താഴെ വീണു. അങ്ങനെ ഞാന്‍ ഒറ്റക്കു തുടങ്ങാനിരുന്ന അക്കാദമി വേണ്ടാന്നു വെച്ചു - പകരം ബെര്‍ളി തുടങ്ങിയ പുതിയ അക്കാദമിയില്‍ ചേരാമെന്നു വെച്ചു. :-)
Monday, August 11, 2008
അക്കാദമിയോസ് ബ്ലോഗോസ്!.
Posted by nedfrine | നെഡ്ഫ്രിന്‍ at 1:24 PM
Subscribe to:
Post Comments (Atom)
1 comment:
ഹഹഹ! ഉഗ്രന്‍ ;)
Post a Comment