Even the life that you have is borrowed, Coz you r not promised tomorrow..

Friday, January 18, 2008

വല്‍സനും ചന്ദ്രനും പിന്നെ ഷാജനും

താഴെ പറഞിരിക്കുന്ന കഥയും കഥാപാത്രങളും തികച്ചും സാങ്കല്‍പികം മാത്രമാണു.ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയ ആരുമായും ഒരു ബന്ധവും ഇല്ല.

ചെറുകിടവ്യവസായങള്‍ തകര്‍ത്തു വാഴുന്ന സമയം. ഉണ്ണിത്താന്റെ ചെറുകിട വ്യവസായ ശാലയില്‍ നൂറില്‍ പരം വ്യവസായങള്‍ നടന്നു പോന്നു. എല്ലാം സായിപ്പ് അമേരികയില്‍ നിന്നും ഓര്‍ഡര്‍ ചെയ്യുന്നത്. ഉണ്ണിത്താന്റെ കമ്പനിയില്‍ ധാരാളം ചെറുപ്പക്കാര്‍ ജോലി നോക്കിയിരുന്നു.
അങനെ ഇരിക്കെ സായിപ്പിന്റെ അവധി ദിവസങള്‍ ആഘോഷമാക്കുവാന്‍ വേന്ടി സായിപ്പു ഒരു ഓര്‍ടര്‍ നല്കി. അതിനായി കുറെ ചെറുപ്പക്കാര്‍ നിയൊഗിക്കപ്പെട്ടു. അവര്‍ ജൊലി തരക്കേടില്ലതെ മുന്നോട്ടു കൊന്ടുപൊയി. ആങനെ ഇരിക്കെ ഉണ്ണിത്താനു ഒരു ആഗ്രഹം. സയിപ്പിനെ ത്രിപ്തിപെടുതാന്‍ കുറച്ചു മുതിര്‍ന്നവരെ കൂടി നിയോഗിക്കെണം. അധികം തമ്സിയാതെ ഉണ്ണിത്താന്റെ ആള്‍ക്കാര്‍ പാല, ത്രിശൂര്‍, കോഴിക്കോട്, തുടങിയ സ്ഥലങളില്‍ നിന്നും മുതിര്‍ന്നവരെ റിക്രൂട്ട് ചെയ്യാന്‍ പുറപ്പെട്ടു.ദിവസങള്ക്കകം അവര്‍ മൂന്നു മുതിര്ന്നചുണക്കുട്ടന്‍മരെ(കോപ്പാ!!) ഇറക്കി - വല്‍സന്‍,ചന്ദ്രന്‍,ഷാജന്‍. മൂന്നുപേരും ഒന്നിനൊന്നു മെച്ചം!അപ്റെയിസല്‍ മൂന്‍ജിക്കല്‍, കുതികാല്‍വെട്ടു, തെറികേള്‍ക്കല്‍, അര്‍ദ്‌ധരാത്രിയില്‍ കുട പിടിക്കല്‍, നട്ടെല്ലില്ലായിമ തുടങിയ സര്‍വ്വ ഗുണങളും ഒരുമിച്ചു ഉള്ള അപൂര്‍വ ഇനങളായിരുന്നു. ഉണ്ണിത്താനു ഇവരെ കന്ടപ്പൊള്‍ തന്നെ മനസ്സു നിറയുകയും എല്ലാ അധികാരങളും അവരെ ഏല്‍പ്പിക്കുകയും ചെയ്തു.പിന്നീടുള്ള ദിവസങളില്‍ ചെറുപ്പക്കാര്‍ക്കു ഇവരില്‍ നിന്നും വളരെ അധികം കാര്യങള്‍ പഠിക്കാന്‍ സാധിച്ചു - കുരങന്റെ കയ്യില്‍ പൂമാല കിട്ടുക, പൊട്ടന്‍ ബിസ്‌കറ്റു കാണുക തുടങിയ കാര്യങള്‍ അവര്‍ കണ്ടു പഠിച്ചു.
പക്ഷെ ഇതൊക്കെ പഠിക്കുകയും പണി ചെയ്യനുള്ളതു ചെയ്യാതിരിക്കുകയും ചെയ്തപ്പൊള്‍ സായിപ്പിനു കലി കയറി. ഉണ്ണിത്താനെ വിളിച്ചു കാര്യം തിരക്കി. അങനെ ഉണ്ണിത്താന്‍ മുതിര്‍ന്നവരുമയി ചര്‍ച്ച നടത്തി- അതിഭയങരമയ ചര്‍ച്ചകള്‍ക്കൊടുവില്‍ അവര്‍ തീരുമാനത്തിലെത്തി - ചെറുപ്പക്കാര്‍ പണി എടുക്കുന്നില്ല.. അവരെ എല്ലം വിളിചു ഉപദേശിച്ചു, തെറി വിളിച്ചു.. മുതിര്‍ന്നവരുടെ മുകളില്‍ അവരെ നൊക്കാനായി മൈക്കള്‍ ജയരാമന്‍ എന്ന ഒരു കുള്ളനെ(സൊറി ചുള്ളനെ) നിയമിചു. ഏല്ലാം നേരെയാകുമെന്നു വിശ്വസിച്ചു.ഇല്ല.. ഒന്നും നേരെ ആയില്ല. കാര്യങള്‍ കൂടുതല്‍ വഷളായി.. കാശ് പോകുമെന്നായപ്പൊള്‍ സായിപ്പിന്റെ വിധം മാറി. ഓര്‍ടര്‍ ക്യാന്‍സല്‍ ചെയ്തു പൊടിയും തട്ടി അങേരു പോയി. ഓര്‍ടര്‍ ഇല്ലാതെ പണി എടുതിട്ടെന്തു കാര്യം? അങനെ ഒരോരുതരും മറ്റു പല വ്യവസായങളിലെക്കും മാറി. ചിലര്‍കു ഉണ്ണിത്താന്റെ കമ്പനി വിടേണ്ടി വന്നു. ഇതിനിടയില്‍ മൈക്കിള്‍ ജയരാമന്‍ സ്വന്തമായി ഒരു ചെറുകിട വ്യവസായ സ്താപനം തുടങുകയും ചെയ്തു. പക്ഷേ മുതിര്ന്നവര്‍ മൂനുപെരും കാര്യമയ പണി ഒന്നും ചെയ്യതെ അവിടെ തന്നെ കൂടി. കുറെ നാള്‍ കിണഞു പരിസ്രമിചിട്ടും ഒരു വ്യവസായതിലും കയറി കൂടാനാകതെ വന്നപ്പൊള്‍ അവരും ഉണ്ണിത്താനെ വിട്ടു പോയി.
പക്ഷെ പൊകുന്നതിനു മുന്‍പു തങള്‍ക്കു ഏറ്റവും നന്നായി അറിയാവുന്ന "അപ്രെയിസല്‍ മൂന്‍ജിക്കല്‍" വിദ്യ പ്രയോഗിച്ചു കാട്ടാന്‍ അവര്‍ മറന്നില്ല.

"ഇപ്പൊള്‍ ദെ പഴയ സായിപ്പു വീണ്ടും പഴയ ആവശ്യവും ആയി വന്നിരിക്കുന്നു.. ഇനി എന്തൊക്കെ കാണണൊ ആവൊ?"


മുകളില്‍ പറഞിരിക്കുന്ന കഥയും കഥാപാത്രങളും തികച്ചും സാങ്കല്‍പികം മാത്രമാണു.ജീവിച്ചിരിക്കുന്നവരൊ മരിച്ചവരൊ ആയ ആരുമായും ഒരു ബന്ധവും ഇല്ല. മറിച്ചു തോന്നുന്നുവെങ്കില്‍ അതു നിങള്‍ സായിപ്പിന്‍റ്റെ ഓര്‍ടറിനു വര്‍ക്കു ചെയ്യാന്‍ ഉണ്ടായിരുന്നതുകൊണ്ടാണു.

2 comments:

Anonymous said...

super aayittundu ithu... jeevichirikkunnavarumaayi yathoru saamyavum thonnukaye illaaa :)

Anonymous said...

Kollam....
valare nannayirikkunnu....