"എന്തു കഴിക്കണം എന്നു ചൊദിക്കുമ്ബൊള്‍ പൊറൊട്ടയും ബീഫ് ഫ്രൈയുമെന്നു പറഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പൊള് ഒരു ബീഫ് ഫ്രൈയുടെ മണം എങ്കിലുമടിച്ചാല് മതിയെന്നയിരിക്കുന്നു. ഇതെല്ലാം ആ എംടി എന്നു സ്വയം വിളിക്കുന്ന പണ്ടാരകാലന്റെ പ്രാക്കാണ്.
നാലു നേരവും ബീഫ് ഫ്രൈ കിട്ടിയാല് സന്തൊഷം എന്നു കരുതിയാണു ഞാന് നടന്നിരുന്നതു. ആ എന്റെ മൂന്നു പ്രധാന ശത്രുക്കളായിരുന്നു ശ്രീജുമോനും(മറ്റെ പേരു പറഞ്ഞാല്‍ അവന്‍ എന്നെ തല്ലും), തടിയനും, എംടി യും. ശ്രീജുമോനു എതു സമയവും ദോശ മതി.. പണ്ടാരമടങാനായിട്ടു ഈ ദോശ കണ്ടുപിടിച്ചതാരണാവൊ? തടിയനു പിന്നെ അസൂയ.. അവനു തടി കാരണം കഴിക്കാന് പറ്റാത്തതിനു അവന് എന്നെക്കൊന്ടും തിന്നാന് സമ്മതിക്കില്ല.. ദുഷ്ടന്.. അവന് എന്നെ കൊന്ടു ബലമായി വെജിറ്റേറിയന് കഴിപ്പിച്ചു - പരമ ദുഷ്ടന്‍.എംടി ക്കു അഹങ്കാരം അല്ലാതെന്ത..
ഇതൊക്കെയാണെങ്കിലും ബീഫ് ഒക്കെ കഴിചു അവിടെ സുഖമായിരുന്ന ഞാനാ... ഇപ്പൊള് ബീഫ് കന്ടിട്ടു ഒന്നര മാസമായി :(ബോംബെയിലു വന്നിട്ടു ബീഫ് ചോദിച്ചല് നാട്ടുകാരു തല്ലുമെന്ന ഇവിടെ ഉള്ളവര് പറയുന്നെ.. പേടി കാരണം ഞാന് ചൊദിക്കനൊന്നും നിന്നില്ല.
അങനെ ഇരിക്കെ ഓഫീസിനടുത്തു ഒരു മലയാളി ഹോട്ടെലുണ്ടെന്നും അവിടെ ബീഫ് കിട്ടുമെന്നും ചില മലയാളി സ്നേഹിതന്‍മാര്‍ പറയുകയുണ്ടായി. പിന്നീടുള്ള ദിവസങളില്‍ എന്തു ത്യാഗം സഹിചും ബീഫ് കഴിക്കെണം എന്നുള്ള ചിന്തയുമായി നടന്നതിനാല്‍ ഉറക്കം പൊലും എന്നെ വിട്ടു പോയിരുന്നു. പക്ഷെ സാധാരണ ദിവസവും ഉച്ചക്കത്തെ ഷിഫ്റ്റ് ആയതിനാല്‍ പുറത്തുനിന്നും കഴിക്കാന്‍ തരമില്ലയിരുന്നു.ഒടുവില്‍ കാത്തു കാത്തിരുന്ന ആ സുദിനം വന്നെത്തി - ഒരു ശനിയാഴ്ച്ച.. ജോലി ഉണ്ടു പക്ഷെ മെസ്സില്‍ ഭക്ഷണം ഇല്ല. രാവിലെ നേരത്തെ വന്നു.. ജോലി ഒക്കെ ചെയ്തുന്നു വരുത്തി ഉച്ചയാവാന്‍ കാത്തിരുന്നു.
ഉച്ചയായപ്പൊള്‍ നേരെ താഴെ ചെന്നു ഓട്ടൊ പിടിച്ചു.. നേരത്തെ സ്ഥലപേരൊക്കെ ചോദിച്ചു വെച്ചിരുന്നതിനാല്‍ കുഴപ്പമില്ലതെ അവിടെ എത്തി.. ദാ കിടക്കുന്നു.. കയ്യില്‍ ചെയിഞ്ജില്ല!! ആകെ ഉള്ള 100 രൂപ മടിച്ചു മടിച്ചു ഓട്ടോകാരനു നീട്ടി.. തിരിച്ചു അയാള്‍ ഒരു നോട്ടം -- ഹൊ.. ഈ നാട്ടില്‍ 100 രൂപ കൊടുക്കുന്നതു കുറ്റമാണോന്നു ഞന്‍ ഒരു നിമിഷം ചിന്തിച്ചുപൊയി.. ഇവനൊക്കെ എവിടുന്നു വരുന്നെന്നൊ മറ്റൊ അയള്‍ ചൊദിച്ചു.. ചൊദ്യം ഹിന്ദിയിലായതു എന്റെ ഭാഗ്യം(മനസ്സിലായില്ല) . തിരിചു പറയാന്‍ എനിക്കര്റിയാന്‍ വയ്യാഞിട്ടല്ല.. പിന്നെ എന്തിനാ വെറുതെ മറുനാട്ടില്‍ വന്നു ഓട്ടോകാരുടെ തല്ലു കൊള്ളുന്നതെന്നോര്‍ത്തിട്ടാണു..
ഏതയാലും ബീഫ് കഴിക്കാമല്ലൊ എന്നു കരുതി എല്ലം ക്ഷമിച്ചു.(പിന്നെ അല്ലെങ്കില്‍ ഇപ്പൊ അങു ഒലത്തിയേനെ!). അടുത്തുള്ള കടയില്‍ നിന്നും രണ്ടു 50 വാങി കൊടുത്തു.. അയാള്‍ അയാളുടെ കയ്യിലുള്ള ചില്ലറ നുള്ളി പറക്കി തിരികെ തന്നു.
ആങനെ മലയാളി ഹോട്ടലില്‍ പ്രവേശിച്ചു. എന്നെ കണ്ടപ്പൊളെ അവിടുതെ ചെക്കനു മനസ്സിലായെന്നു തോന്നുന്നു.. കേരളത്തീന്നു കുറ്റീം പറിചിറങിയതാണെന്നു അവന്‍ മലയാളതില്‍ ചോദിച്ചു തുടങി - കഴിക്കാന്‍ എന്തു വെണം? സംശയമെന്ത.. പൊറോട്ടയും ബീഫ് ഫ്രൈയും.. ഞാന്‍ ഉത്തരം നല്‍കി. ഫ്രൈ ഇല്ല കറിയെ ഉള്ളു.. ആഹ് കറി എങ്കില്‍ കറി ഉള്ളതു ഇങു എടുക്ക്.
അങനെ മാസങള്ക്കു ശെഷം ബീഫ് ഒക്കെ കൂട്ടി സുഖമായി കഴിചു. എന്നിട്ടു തിരിചിറങി നൊക്കുമ്ബൊള്‍ അതാ കിടക്കുന്നു ആ പഴയ ഓട്ടൊകാരന്‍ തന്നെ. ഇത്തവണ എന്തു പേടിക്കാന്‍ 50 രൂപ കയ്യിലുന്ടല്ലൊ.. ഞന്‍ കയറി ഇരുന്നു.. അയാള്‍ ഒരു ചിരി ഒക്കെ പസ്സാക്കി ഓട്ടോ മുന്നൊട്ടെടുത്തു..
തിരികെ ഓഫീസില്‍ എത്തി.. ഓട്ടൊകാരനു 50 രൂപ കൊടുത്തു.. ഞാന്‍ ഞെട്ടി - വീന്ടും അതെ നോട്ടം.. ദൈവമെ ഇതെന്തു പരീക്ഷണമാണു? .. അയാള്‍ എന്തൊക്കെയൊ ഹിന്ദിയില്‍ പറയുന്നുന്ടു.. തന്നോടല്ലേടൊ കുറചു നേരം മുന്പു ചില്ലറ ഇല്ലെന്നു പറഞതു എന്നൊക്കെ അയാള്‍ പറയുന്നുന്ടെന്നു മനസ്സിലായി.. പിന്നെ ഒന്നും നോക്കിയില്ല.. നേരെ സെക്യുരിറ്റിയുടെ അടുത്തേക്കോടി.. ചില്ലറ വാങി അയാള്‍ക്കു കൊടുത്തു.. പണ്ടാരമടങാന്‍ ബീഫ് തിന്നാന്‍ ഇത്രയും കഷ്ടപ്പാടോ?
അങനെ ബീഫ് തിന്നാനുള്ള എന്റെ ആഗ്രഹം സഫലമായി :-)
മുംബൈയില്‍ വന്നിട്ടു ഇത്രയും നാളിനു ശെഷം ബീഫ് കഴിക്കാന്‍ പറ്റിയതിലുള്ള സന്തോഷം കൊണ്ടാണു ഇതെഴുതിയതു. വായിക്കുന്നവര്‍ ക്ഷമിക്കുക.
Thursday, January 31, 2008
ബീഫ് ഫ്രൈക്കു വേണ്ടി ഒരു യാത്ര!
Posted by nedfrine | നെഡ്ഫ്രിന്‍ at 10:29 PM
Subscribe to:
Post Comments (Atom)
5 comments:
ഞാന് ക്ഷമിച്ചു. എന്നാലും ഇത്ര ആക്രാന്തം ഉള്ള മനുഷ്യര്‍ ഉണ്ടോ?
Check out http://malayalam.blogkut.com/ for all malayalam blogs, News, Videos online. Get united with other bloggers.
:)
ക്ഷമിക്കാന്‍ ഒന്നുമില്ല മച്ചൂ. ഈ ഫീലിങ്ങ് ഞാന്‍ എന്റെ അമ്മയടക്കം എല്ലാവരും നാട്ടില്‍ പോയപ്പം അനുഭവിച്ചതാണു. ബീഫ് ഉലത്തിയതു കഴിക്കാന്‍ ആയി ഒരു മലയാളി റെസ്റ്റോറണ്ടില്‍ പോയി അവര്‍ ഉണ്ടാക്കിയ അലമ്പു ബീഫ് ഫ്രൈ അടിച്ചു. ഇവിടെ ഷിക്കാഗോയില്‍ ഉണ്ടായിരുന്ന ‘ചില്ലീസ്’ മലയാളി റെസ്റ്റോറണ്ടില്‍ ആണു പോയതു. ഇത്രയും വ്രിത്തികെട്ട ബീഫ് ഫ്രൈ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടുണ്ടായിരുന്നില്ല.
പക്ഷെ അതു കൊണ്ടു ഒരു മെച്ചം ഉണ്ടായി..... ഒരു ചായ പോലും തിളപ്പിക്കാന്‍ അറിയില്ലാത്ത ഞാന്‍ ആദ്യമായും അവസാനമായും ഇന്റെര്‍നെറ്റില്‍ നിന്നും റെസിപ്പി ഒക്കെ എടുത്ത് ബീഫ് തനിയെ ഉലത്തി കഴിച്ചു.
എന്റെ പ്രചോദനം മൊത്തം ചില്ലീസിലെ അവിഞ്ഞ ബീഫ് ഫ്രൈ ആയിരുന്നു. എത്ര ചീത്ത ആയാലും അവര്‍ ഉണ്ടാക്കി തന്ന അത്രയും ചീത്ത ആവത്തില്ലല്ലൊ എന്നതായിരുന്നു എന്റെ ഒരു ഇന്‍സ്പിറേഷന്‍. എനിവേ...ചില്ലീസ് അടച്ചു പൂട്ടി. ദൈവാധീനം.
Really good post. I also has the same experience...
Post a Comment