Even the life that you have is borrowed, Coz you r not promised tomorrow..

Friday, January 25, 2008

അപ്രൈസല്‍ - ഒരു റിയാലിറ്റി 'ഷൊ'

വെല്‍കം ടു ദി അപ്രൈസല്‍ ഷൊ...

ആദ്യം നമുക്കിന്നത്തെ ജട്ജസിനെ പരിചയപ്പെടാം..
എന്നതെയും പൊലെ ഇന്നും വെറെ പണി ഒന്നുമില്ലാതതു കൊന്ടു മൈക്കല്‍ ജയരാമന്‍ സര്‍ ഇന്നും നമ്മൊടൊപ്പം.. ഗിവ് ഹിം എ ബിഗ് ഹാന്റ്...

കുതികാല്‍വെട്ടലിന്റെ ആശാനായ ഷാജന്‍ സര്‍.. ഗിവ് ഹിം എ ബിഗ് ഹാന്റ്...
ദീദിക്കു പകരം ഇന്നു 'പിന്നില്‍കുത്തു ചന്ദ്രന്‍' സര്‍ നമ്മോടൊപ്പം..
ഗിവ് ഹിം എ ബിഗ് ഹാന്റ്...

പിന്നെ ഇന്നത്തെ നമ്മുടെ സ്പെഷിയല്‍ ഗൊസ്റ്റ് സൊറി ഗെസ്റ്റ് വല്‍സന്‍ സര്‍. നിങള്‍ക്കരിയാം ഈ മെഘലയില്‍ 125 വര്‍ഷത്തെ പരിചയമുള്ള ആളാണു വല്‍സന്‍ സര്‍.
ഗിവ് ഹിം എ ബിഗ് ഹാന്റ്...

ജട്ജെസ് കണ്ണാടികൂടിനകതു കയറി കഴിഞു. ഇന്ന് ആരുടെ അപ്പ്രൈസലാണു കുളമാക്കന്‍ കിട്ടാന്‍ പൊകുന്നതെന്നറിയാന്‍ അവര്‍ അക്ഷമരായി കാത്തിരിപ്പു തുടരുന്നതിനിടയില്‍ അതാ വരുന്നു ആദ്യത്തെ കണ്ടെസ്ട്‌റ്റന്റ് - ജയ്‌മോന്‍

ഗിവ് ഹിം എ ബിഗ് ഹാന്റ്...
ദിവസവും രാവിലെ എട്ടരക്കു വരുകയും, ഒരിക്കല്‍ പൊലും വൈകുന്നെരം 6 മണിക്കു പുറത്തിറങാന്‍ കഴിഞിട്ടില്ലത്തതുമായ ഒരാളണു ജയ്‌മോന്‍. ഇറങണമെന്നാഗ്രഹമില്ലാഞിട്ടല്ല - പറ്റാഞിട്ടാണു.
അതിനു ആ പാവത്തിനെ കുറ്റം പറയന്‍ പറ്റില്ല. രാവിലെ വന്നാല്‍ ഉച്ച വരെ പണി ഒന്നും കാണില്ല.. അതിന്റെ അര്‍ഥം പിന്നെ അങൊട്ടു പണി ആണെന്നല്ല..

ഒരു 3 മണി ആകുംബോള്‍ മൈക്കല്‍ ജയരാമന്‍ വിളിക്കും "തള്ളെ എന്തിരപ്പി നി അവിടെ കാട്ടികൂട്ടെണതു?"
"സര്‍, ഞാന്‍ അതു ആ മൊടിയൂളിന്റെ കോടിങ്..." ജയ്‌മോന്‍ പരുങി.
"ഓ എന്തിരെങിലും കാണിക്ക്‌ മറ്റെന്നാള്‍ റിലീസുള്ളതാ.. അറിയാലൊ?"
ശെരിക്കുമുള്ള റിലീസ് ടേറ്റ് 2 ആഴ്ച കഴിഞ്ഞാണെന്നു ജയ്‌മോനുന്ടൊ അറിയുന്നു.. അവന്‍ രാത്രി മുഴുവന്‍ ഇരുന്നു ഒരുവിധം ഒപ്പിച്ചെടുക്കാം എന്നു വിചാരിചു തിരിച്ചു പൊരും. പോകുന്ന വഴി അതാ അടുത്തയാള്‍ - ഉസ്താദ് ഷാജന്‍ !
അര്‍ദ്‌ധരാത്രിയില്‍ കുട പിടിക്കുന്ന ഇയളെന്തിനാണൊ നട്ടുച്ചക്കു വിളിക്കുന്നെ? ജയ്‌മോന്‍ അവിടേക്കു നീങി.
ജയ്‌മോന്‍ ഭവ്യതയൊടെ അവിടെ നിന്നു..

"ജയ്‌മോന്‍, യു ആര്‍ ദി മാന്‍ ഓഫ് ദി പ്രൊജെക്റ്റ്.."

"സര്‍?"

"നി പ്രൊജെക്റ്റിലെ പുലി ആണെന്നു, ഇങ്ലീഷ് ഇമ്പ്രൂവ്‌ ചെയ്യെണം കെട്ടൊ"

"ശെരി സര്‍"..

"പിന്നെ ഈ രന്റു സ്ക്രിപ്റ്റും കൂടെ ഒന്നു ചെയ്തെക്കു.. വൈകിട്ടു ഒരു 6 മണിക്കു കിട്ടിയാല്‍ മതി... എന്നല്‍ പൊയികൊളു "

അങനെ വെറുതെ ഇരുന്ന ജയ്‌മോന്‍ 3 മിനിട്ടു കൊന്ടു 2 ദിവസത്തെക്കുള്ള പണി ഒപ്പിച്ചെടുത്തു.. പാവം കഴിഞ ജന്മത്തില്‍ വെല്ല ഹിറ്റ്ലറൊ മറ്റൊ ആയിരുന്നിരിക്കും.

ഇനി നമുക്കിന്നത്തെ പരുപാടിയിലെക്കു കടക്കാം.. ജട്ജസ് പ്ലീസ്...
പിന്നില്‍കുത്തു ചന്ദ്രന്‍ ആണു ആദ്യം സംസാരിചതു.." ഇന്നു നല്ല കിടിലന്‍ വേഷതിലാണല്ലൊ ജയ്‌മോന്‍.."
അതെ സര്‍ മമ്മി വാങി തന്നതാണു സര്‍" ..
"ഓകെ എന്നാല്‍ തുടങിക്കോളു - താങ്കള്‍ ഈ പ്രോജെക്റ്റിനു വേന്ടി എന്തു ചെയ്തു ?" ..

ജയ്‌മോന്‍ ഒരു 20 മിനിട്ടുകൊണ്ടു എല്ലാം ഒരു വിധം പറഞൊപ്പിച്ചു

"സംഗതി പൊയല്ലൊ ജയ്‌മോനെ" ഷാജന്‍ പ്രതികരിചു...
"കോടിങിന്റെ കാര്യം പറഞപ്പൊള്‍ തന്നെ ശ്രുതി പൊയി - അതു സാരമില്ല അവള്‍ പൊട്ടെ,
പക്ഷെ ഇങ്ലീഷ് ഇസ് ദി പ്രോബ്ലം ഒഫ് ദി ജയ്‌മോന്‍. യു ആര്‍ ടോക്കിങ് ദി റോങ് ഒഫ് ദി ഇങ്ലീഷ്. ആവശ്യത്തിനു 'ദി' ഉപയൊഗിക്കുന്നില്ല. വെണമെങില്‍ ഞാന്‍ ഒരു സെഷന്‍ എടുക്കാം. എന്തായലും ഇങ്ലീഷ് നന്നായി പ്രാക്ടീസ് ചെയ്യണം കെട്ടൊ"
"ശരി സര്‍"
അടുത്തതായി മൈക്കല്‍ ജയരാമന്‍ സര്‍..
"എന്താ ജയ്‌മോനെ ഇപ്പൊ കാണിച്ചെ?"
"കോടില്ല മൊടിയൂളില്ല ഷെടിയൂളില്ല... പിന്നെ എന്തിനാ ഇങൊട്ടു വന്നെ?ഇങനെ ഒക്കെ പൊയാല്‍ മതിയൊ?"
ജയ്‌മോന്‍ ഉത്തരം ഒന്നും പറഞില്ല... എന്തു പറയാന്‍?

അടുത്തതായി വല്സന്‍ സര്‍..
"ജയ്‌മോന്‍ വളരെ നന്നയി പെര്‍ഫൊം ചെയ്തു. മറ്റുള്ളവരെ വച്ചു നോക്കുമ്ബൊള്‍ വളരെ നല്ലതായിരുന്നു.. കീപ് ഇറ്റ് അപ്"
ജയ്‌മോന്‍റ്റെ കണ്ണു നിറഞു.. ഇയളെങ്കിലും പറഞല്ലൊ!!

മൈക്കല്‍ ജയരാമന്‍ വല്സനെ ഒന്നു കടുപ്പിചു നോക്കി.. നിനക്കു വെച്ചിട്ടുന്ടെന്ന അര്ഥത്തില്‍.. ചുമ്മാതണെന്നു വല്സന്‍ ആങ്ക്യം കാട്ടി.

സൊറി.. ചന്ദ്രന്‍ സര്‍ ബീടി വലിക്കാന്‍ പോയതുകൊന്ടു നമുക്കു നേരെ മാര്‍ക്കിലേക്കു കടക്കം..
ജട്ജസ് പ്ലീസ്‌..

ജയ്‌മോനു 5 ല്‍ അര മാര്‍ക്ക് ലഭിച്ചിരിക്കുകയാണ്.. ..
ഗിവ് ഹിം എ ബിഗ് ഹാന്റ്...
അങനെ ജയ്‌മോന്റെ അപ്രൈസല്‍ മൂണ്ജിയിരിക്കുകയണ്..

ഇനി വെന്ടതു നിങളുടെ എസ് എം എസ് ആണു..
ജയ്‌മോന്റെ ഫൊര്‍മാറ്റ് "ISS space ...

4 comments:

കൊസ്രാക്കൊള്ളി said...

പ്രതികരണം നന്നായി

Anonymous said...

Aaasayam kollamm... onnuu koodi kozhuppikkamm aayirunnu..

ramesh

nedfrine | നെഡ്ഫ്രിന്‍ said...

അങനെ എന്റെ ബ്ലോഗിനും കമന്‍റ്റായി. ആരെങ്കിലുമൊക്കെ വയിച്ചല്ലൊ.. സമാധാനമായി.

susmi said...

Appraisal reality show nannayirikkunnu.. Jaimonte poley 3 mani kazhinju pani kittiyittulla kaalam orkkaan ee post kaaranamaayi..