+2 പരീക്ഷ കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ തുടങ്ങുന്നതിനു മുന്‍പുള്ള അതി കഠിനമായ സമയം.തിരൊന്തോരത്തായതിനാല്‍ ക്രാഷ് കോഴ്‌സെന്നു പറഞ്ഞു ഈ സമയം വിനിയൊഗിക്കാന്‍ തീരുമാനിച്ചു. ക്രാഷ് കോര്‍സെന്നാല്‍ രാവിലെ കോച്ചിങ് സെന്‍ററില്‍, ഉച്ചകഴിഞു ന്യു,അഞജലി,അജന്ത,ശ്രിവിശാഖ് അങ്ങനെ ഏതെങ്കിലും തിയറ്ററില്‍, അതുകഴിഞു കോവളം പിന്നെ ഏതെങ്കിലും ഇന്റര്‍നെറ്റ് കഫെയില്‍.. ഇതായിരുന്നു ക്രാഷ് കോഴ്‌സിന്‍റെ സിലബസ്.
ഞങ്ങളുടെ ഗാങില്‍ വളരെ രസകരമായ ഒരു കഥാപാത്രമുണ്ടായിരുന്നു.. തല്‍ക്കാലം സരിമണി എന്നു വിളിക്കാം. ആളു ഇത്തിരിയെ ഉള്ളുവെങ്കിലും അപാര കഴിവാണു. എന്തു കഴിവാണെന്നു ചോദിക്കരുതു.. അതു ഞങ്ങള്‍ക്കുമറിയില്ല. പെണ്‍കുട്ടികള്‍ പുള്ളിക്കു വീക്‌നെസ്സാണ്.(ഞങ്ങള്‍ക്കും). ഏതു കുട്ടിയെ കണ്ടാലും(അതിപ്പൊ തന്‍റെ 2 ഇരട്ടി പൊക്കമുണ്ടെങ്കിലും) ആളൊരു കൈ നോക്കും.
അങ്ങനെ നോക്കിയ ഒരു സംഭവമാണിതു.
ഞങ്ങളുടെ ബാച്ചില്‍ സാമാന്യം കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടി. സരിമണി പൂര്‍വ്വാധികം ശക്തിയോടെ രംഗത്തേക്കു.. കെമിസ്ട്രി ക്ലാസ്സാണു.. സരിമണി പ്ലാന്‍ ഉണ്ടാക്കി.. തൊട്ടടുത്ത ബെഞ്ജില്‍ അവളിരിക്കുന്നു.. അവന്‍റെ ഐഡിയ എന്നോടു പറഞു.. തല കറങ്ങുന്നതു പോലെ അഭിനയിക്കുക.. അവളുടെ മടിയിലേക്കു വീഴുക. "വാട്ട് ആന്‍ ഐഡിയ ആശാനെ"!.
ഞന്‍ വെയിറ്റ് ചെയ്തു.. സരിമണി റെഡിയായി.. അത തല കറങ്ങുന്നു... ഞന്‍ പിടിക്കെണൊ? വേണ്ട .. എന്തിനാ വെറുതെ.. അതാ മടിയിലേക്കു വീഴുന്നു..
ഠിം!
സരിമണി വീണതും അവള്‍ മാറിയതും ഒരുമിച്ചായിരുന്നു. തല ബെഞ്ജിന്‍റെ മൂലക്കിടിച്ചു ഒറിജിനലായി ബോധം പോയ അവനെ ഞാന്‍ തന്നെ പൊക്കി കൊണ്ടു ക്ലിനിക്കില്‍ കൊണ്ടു പൊയി 2 സ്റ്റിച്ചും ഇടീക്കെണ്ടി വന്നു.
Thursday, February 28, 2008
വാട്ട് ആന്‍ ഐഡിയ ആശാനെ!
Posted by nedfrine | നെഡ്ഫ്രിന്‍ at 7:41 PM 2 comments
ഇത് ഒരു പരീക്ഷണം
ഇത് ഒരു പരീക്ഷണം. പേള്‍ മൊഡ്യൂള്‍സ് വെച്ചുള്ള ഒരു ചെറിയ പരീക്ഷ്ണം.
Posted by nedfrine | നെഡ്ഫ്രിന്‍ at 5:23 PM 0 comments
Saturday, February 23, 2008
ഒരു ശനിയാഴ്ച്ചയും കൂടി...
ഇതു, വെറുതെ ശനിയാഴ്‌ച്ച ദിവസം ഓഫീസില്‍ വന്നിരുന്നു ബോറടിക്കുന്ന എല്ലാ സോഫ്‌റ്റ് വെയര്‍ ജോലിക്കാര്‍ക്കും വേണ്ടി...(സത്യമായും ബോറടിച്ചിട്ടാ... വയിക്കുന്നവര്‍ തല്ലരുത്.. :-) )
വെള്ളിയാഴ്‌ച്ച ദിവസം വൈകുന്നേരം ചിരിച്ചു കളിച്ചു അര്‍മ്മാദിച്ചു വീട്ടിലേക്കു പൊയിരുന്ന ഒരു കാലമുണ്ടായിരുന്നു.. അങ്ങു തിരുവന്തോരത്താഅയിരിന്നപ്പൊള്‍.. ഇപ്പൊ നമ്മടെ രാജ് താക്കറെയുടെ നാട്ടിലെത്തിയപ്പോള്‍ ആകെ മൊത്തം കലങ്ങി മറിഞു. ചൊവ്വ മുതല്‍ ശനി വരെ ജോലി.. ഞായര്‍ തിങ്കള്‍ അവധി.. ഇവിടെ ശനി ആകുന്ന സമയം സായിപ്പിനു അങ്ങു അമേരിക്കയില്‍ വെള്ളി ആയതാല്ലെ ഉള്ളു.. കാശു തരുന്നവരു പറയുന്നപോലൊക്കെ നമ്മള്‍ ജോലി ചെയ്യണമല്ലൊ..
ദാ ഇന്നും ഓഫീസിലാ.. രാവിലെ വന്നു.. അവിടെ ന്യു യോര്‍ക്കിലു ഒരൊ ജോബ്(പ്രൊഗ്രാം) പൊട്ടും. അതിവിടെ ഇരുന്നു ശരിയാക്കെണം.. ഇതാണു പണി. രാവിലെ ഒന്നു രണ്ടെണ്ണം പൊട്ടി. ഒരു വിധത്തില്‍ എല്ലം നേരെയാക്കി ഓടിച്ചു.. ഇതിനിടെ 4 ഗ്ലാസ്സ് കാപ്പി കുടിച്ചു. ഇവിടെ ഫ്രീ ആയി കിട്ടുന്ന ഒന്നാണല്ലൊ കാപ്പി.. ചുറ്റും നോക്കിയിട്ട് ഒരു കുഞ്ഞു പോലുമില്ല.. ഒന്നു സംസാരിക്കാന്‍ തന്നെ ആരുമില്ല.. വലത്തോട്ടു നോക്കിയാല്‍ 3 ക്ലോക് കാണാം..
ന്യു യോര്‍ക് - 6:00 മണി
ലണ്ടന്‍ - 11:00 മണി
മുംബൈ - 4:30 മണി
ടോകിയൊ - 8:00 മണി.
ഇടത്തോട്ടു നോക്കിയാല്‍ ഒരു ജമണ്ടന്‍ പ്രിന്‍റര്‍ കാണാം.
കുറെ നേരം തനിമലയാളം നോക്കി എല്ലാ പുതിയ ബ്ലോഗും വായിച്ചു.. പിന്നെ സ്ഥിരം നോക്കാറുള്ള ബെര്‍ളിയുടെയും കാപ്പിലാന്‍റെയും ഒക്കെ ബ്ലോഗും നോക്കി..
കുറെ നെരം സ്വന്തം ബ്ലോഗില്‍ കയറി സെറ്റിങ്സ് മാറ്റി കളിച്ചു.. ഒടുവില്‍ കുളമാകുമെന്നായപ്പൊള്‍ ക്ലോസ് ചെയ്തിറങ്ങി.
കുറെ നേരം മുകളില്‍ കാണുന്ന ഫോട്ടൊ എഡിറ്റു ചെയ്തു കളിച്ചു.. ഒടുവിലതും കുളമാക്കി..
ഇനിയും സമയം ബാക്കി.. മെയിലുകള്‍ ധാരാളം വരുന്നുണ്ട്.. എല്ലാം ഓരൊ ജോബിന്‍റെ സ്റ്റാറ്റസ് മെയിലുകളാണു.. ആരെങ്കിലും ബെര്‍ളിയുടെ ഒരു പുതിയ പൊസ്റ്റ് ഫോര്‍വേഡായി അയച്ചിരുന്നെകില്‍ :-)
( വേറൊന്നിനുമല്ല.. ഇതെഴുതിയ ആളെ അറിയാമെന്നു പറയാമല്ലൊ..)
ദെ സായിപ്പു ഫോണ്‍ വിളിക്കുന്നു.. എന്തു പുലിവാലാണാവൊ... :(
Posted by nedfrine | നെഡ്ഫ്രിന്‍ at 6:20 PM 0 comments
Thursday, February 21, 2008
ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍.........
ഇതിനെന്താ വില?
1.5 മില്യന്‍ ഡോളര്‍..
ഇതിനൊ?
650000 ഡോളര്‍ .
ഇതൊക്കെ എവിടുന്നാ?
ഇതു മെയിട് ഇന്‍ ഇന്ത്യ
ഇതു മെയിട് ഇന്‍ ആസ്റ്റ്റേലിയ
ഇതു മെയിട് ഇന്‍ പാകിസ്താന്‍.
എനിക്കൊരെണ്ണം വേണമായിരുന്നു..
ദാ അവിടെ ചെല്ലൂ.. ഇപ്പോള്‍ ലേലം തുടങ്ങും. .അവിടെ ചേര്‍ന്നു വിളിച്ചൊ..കാശുണ്ടെങ്കില്‍ കിട്ടും. ഇതൊക്കെ ഇവിടെ 'ഷൊ' ക്കു വെച്ചിരിക്കുന്നതാ.
1.5 മില്യന്‍ ഒരു തരം
1.5 മില്യന്‍ രണ്ടു തരം
1.5 മില്യന്‍ മൂന്നു തരം.. ലേലം ഉറപ്പിച്ചിരിക്കുന്നു...
ഇതെന്താ കാളച്ചന്തയൊ?
ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍......... ഒരു ധോനിയെ വാങ്ങാമായിരുന്നു......
ഓ ഇനി 1.5 മില്യന്‍ മതിയാവുമൊ? അതൊ 12% സര്‍വീസ് റ്റാക്സും കൊടുക്കണൊ?
ഇന്നു വേണ്ട .. പിന്നെ എപ്പൊളെങ്കിലും വാങ്ങാം.
അല്ലെങ്കിലും ഒരെണ്ണം കൊണ്ട് കാര്യമില്ലല്ലോ.. ഒരു 11 എണ്ണമെങ്കിലും വേണ്ടേ..
എന്നാ ഞാനിറങ്ങുവാ.. അടുത്ത ചന്തക്കു കാണാം.
അറിഞ്ഞില്ലേ .. ബി.സി.സി.ഐയുടെ പേരു മാറ്റി.. - "Billionaires Controlling Cricket in India"!
Posted by nedfrine | നെഡ്ഫ്രിന്‍ at 6:15 PM 3 comments
Saturday, February 16, 2008
ക്രിക്കറ്റ് - ചില ചോദ്യങ്ങള്‍
"ക്രിക്കറ്റ് എന്നത് മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്" - ഇതു ഗ്യാലറികളില്‍ കാണാന്‍ കഴിയുന്ന പല പോസ്റ്ററുകളില്‍ ഒരെണ്ണമാണ്. ഈ ഒരു വാക്യം കൊണ്ടു തന്നെ നാം ഇന്ത്യക്കാര്‍ ക്രികറ്റിനെയും കളിക്കാരെയും ഏതു രീതിയിലാണു കാണുന്നതെന്നു മനസ്സിലാക്കാം. ജയിച്ചു വന്നാല്‍ മാലയും തോറ്റു വന്നാല്‍ ചപ്പലും കല്ലേറും.. ഇതൊക്കെ നമ്മുടെ ആരധന കൊണ്ടു തന്നെ. ഈ കളിയെ ഒരു വന്‍ ബിസ്സിനസ്സായി വളര്‍ത്താന്‍ സഹായിച്ചതും ഈ ആരാധന തന്നെ.
ഇപ്പോള്‍ ഏറ്റവും പുതിയ പരീക്ഷണമാണു 20-20 ലീഗ്. ഐ.പി.എല്ലും ഐ.സി.എല്ലും ഇനി വരാനിരിക്കുന്ന എല്ലാ എല്ലും വന്‍ വിജയമാകുമെന്നതിനു ഒരു സംശയവുമില്ല.. എന്നാല്‍ ഈ പുതിയ ലീഗുകള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇന്ത്യയെ ചെന്നൈയെന്നും, ഡെല്‍ഹിയെന്നും,മുംബൈയെന്നുമൊക്കെ വേര്‍തിരിച്ചുള്ള ഇത്തരം ലീഗുകള്‍ സാധാരണക്കാര്‍ എങ്ങനെ സ്വീകരിക്കും?
ക്രികറ്റ് കാണാന്‍ തുടങ്ങിയ സമയം മുതല്‍ സച്ചിന്‍ ഫോറടിക്കുന്നതു കണ്ടു കയ്യടിച്ചു ശീലിച്ച ഒരു സാധാരണ ഇന്ത്യന്‍ പൌരന്‍ ഇനിയും എന്തൊക്കെ കാണെണ്ടി വരും?
ചെന്നൈക്കു വേണ്ടി കളിക്കുന്ന ബ്രെറ്റ് ലീ മുംബൈക്കു കളിക്കുന്ന സച്ചിനെ ഔട്ട് ആക്കിയാല്‍ ചെന്നൈക്കാരന്‍ കയ്യടിച്ചു സന്തോഷിക്കുമൊ? തലേ ദിവസം ,സച്ചിന്‍ നെരത്തെ ഔട്ട് ആകണമെ എന്നു പ്രാര്‍ത്തിക്കുമൊ?
ദ്രാവിടും ഗാംഗുലിയുമൊക്കെ ഔട്ട് ആയാലും തങ്ങളുടെ ടീം ജയിക്കെണം എന്നവര്‍ക്കു ചിന്തിക്കാനാകുമൊ?
ഗില്‍ക്രിസ്റ്റ് സഹീറിനെ സിക്‌സടിച്ചിരുന്നെങ്കില്‍ എന്നു അവര്‍ സ്വപ്‌നത്തിലെങ്കിലും വിചാരിക്കുമൊ?
വര്‍ഷങ്ങളോളം ഇന്ത്യന്‍ കളിക്കാര്‍ക്കു വെണ്ടി മാത്രം പ്രാര്‍ത്തിച്ചിരുന്നവര്‍ ഇനി തങ്ങളുടെ ലോകല്‍ ടീമിനു വേണ്ടി അത്ര തന്നെ ആത്മാര്‍ഥതയോടെ , ആരാധനയോടെ കളി കാണാന്‍ ഇറങ്ങുമൊ?
ഇതൊക്കെ എന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍ മാത്രം.
ഇതു കൂടാതെ വെറെയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
കോടികള്‍ ആസ്ഥിയുള്ള ഇന്ത്യന്‍ ക്രികറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം പല കളിക്കാരുടെയും അന്താരാഷ്ട്ര കരിയര്‍ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. വെറും 40 ദിവസം 20-20 കളിച്ചാല്‍ 2 വര്‍ഷം രാജ്യതിനു വേണ്ടി കളിക്കുന്നതിനെക്കള്‍ കാശുണ്ടാക്കാമെന്നു വന്നാല്‍ പലരും 30 വയസ്സാകുംബോള്‍ കളി നിര്‍ത്തി ഇന്ത്യന്‍ ലീഗിലേക്കു മാറാന്‍ ഉള്ള സാധ്യത തള്ളി കളയാനാവില്ല.
ഇതും എന്‍റെ വെറും ഊഹം മാത്രം. എല്ലാം കാത്തിരുന്നു തന്നെ കാണാം.
Posted by nedfrine | നെഡ്ഫ്രിന്‍ at 2:39 PM 9 comments
Wednesday, February 13, 2008
"ഹനുമാന്‍.. സീതയെ കണ്ടൊ?"
എല്ലാം വളരെ പെട്ടന്നായിരുന്നു. ഉത്സവത്തിനു രണ്ടു ദിവസം മുന്‍പ് കമ്മിറ്റി കൂടി, ഒരു കഥ തട്ടി കൂട്ടി, ആരൊക്കെ ഏതൊക്കെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നു തീരുമാനിച്ചു, റിഹേര്‍സലും ആരംഭിച്ചു. പുരാണ കഥയാണ്. ദാമോദരന്‍ കൊച്ചേട്ടന്‍ ഹനുമാനെ അവതരിപ്പിക്കും(മേക്കപ് ചിലവ് കുറക്കാമെന്നു കരുതി അല്ല). ബിജു രാമനെ അവതരിപ്പിക്കാമെന്നു ഉറപ്പിച്ചു പറഞു. സീതയായി ശരത്തിനെ പെണ്‍ വേഷം കെട്ടിക്കാമെന്നു എല്ലാവരും തീരുമാനിച്ചു. ബാക്കി കഥാപാത്രങ്ങളെ ഓരോരുത്തരെ ആയി ഏല്‍പ്പിച്ചു. ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി.രണ്ടു ദിവസം കഴിഞു ഉത്സവം തുടങ്ങി.എല്ലാം ഭംങ്ങിയായി മുന്നൊട്ടു പോകുന്നു.
നാടകത്തിനു സമയമായി. എല്ലവരും അവരവരുടെ സീന്‍ നന്നായി അഭിനയിച്ചു തകര്‍ക്കുന്നു.അടുത്തതായി ഹനുമാന്‍ ലങ്കയില്‍ നിന്നും ശ്രിരാമന്‍റെ അടുത്തെതുന്ന സീന്‍ ആണ്. ഹനുമാനു പറന്നിറങ്ങാനുള്ള എല്ലാ സംവിധാനവും റെഡി. ഗോപാലന്‍ കൊച്ചേട്ടനെ കയറു പിടിക്കാനായി സ്റ്റേജിന്‍റെ പിന്നിലിരുത്തി. കയറിന്‍റെ മറ്റെ അറ്റത്തു ദാമൊദരന്‍ ചേട്ടനെ(ഹനുമന്‍റെ വേഷം കെട്ടി) കെട്ടി തൂക്കിയിട്ടിരിക്കുകയാണ്. സമയമാകുമ്ബോള്‍ ഗോപാലന്‍ കൊച്ചേട്ടന്‍ പതുക്കെ കയറു താഴ്ത്തി ഹനുമാന്‍ പറന്നിറങ്ങുന്ന പോലെ ആക്കുകയാണു പദ്ധതി.
സീന്‍ തുടങ്ങി. ആദ്യം കുറച്ചു നേരം രാമന്‍ വിഷമിച്ചു ഇരിക്കുന്ന ഒരു പാട്ടു സീനാണ്. പാട്ടു കഴിഞ്ഞു. ഇനി ഹനുമാന്‍ താഴേക്കു വരണം. ദാമോദരന്‍ കൊച്ചേട്ടന്‍ റെഡിയായി.പക്ഷേ താഴുന്നില്ല. കൊച്ചേട്ടന്‍ ഞെളിപിരി കൊണ്ടു.. ഇല്ല അനക്കമില്ല. രാമന്‍ ഒരേ ഡയലൊഗ് രണ്ടു തവണ ആവര്‍ത്തിച്ചു.. "ഹനുമാന്‍ ഇനിയും വന്നില്ലല്ലൊ.."
ധിം! നൊടിയിടയില്‍ അതാ ഹനുമാന്‍ താഴെ.. എന്തായാലും രാമന്‍ ഡയലൊഗ് പറഞു.. "ഹനുമാന്‍ .. സീതയെ കണ്ടൊ?"
"ഞാന്‍ സീതയെം കണ്ടില്ല ഒരു പു$@#@# കണ്ടില്ല.. ആ കയറു പിടിച്ച താ#$#$ കണ്ടാല്‍...." നടുവും തിരുമ്മി ഹനുമാന്‍റെ ഡയലൊഗ് വന്നു!
ഷപ്പീന്നു നേരെ കയറു പിടിക്കന്‍ വന്ന ഗോപാലന്‍ കൊച്ചേട്ടന്‍ ഒന്നു മയങ്ങിയെന്നും ആരൊ തട്ടി വിളിച്ചപ്പൊള്‍ അറിയാതെ പിടി വിട്ടതാണെന്നും പിന്നീട് അറിഞു.
Posted by nedfrine | നെഡ്ഫ്രിന്‍ at 2:20 PM 5 comments
Thursday, February 7, 2008
മോനൂ.. ചക്കരേ..
ഒരു കോളേജു കൊണ്ട് ഏറ്റവും ലാഭം തൊട്ടടുത്തു ചായ കട നടത്തുന്ന ചേട്ടനാണെന്നു പൊതുവെ ഒരു അഭിപ്രായമുന്ടു - ഞങ്ങളുടെ കോളേജിന്‍റെ കാര്യത്തില്‍ അതു വളരെ ശരിയാണു.
നല്ല തണുപ്പുള്ള ഒരു ഹൈറേന്ച് ആയിരുന്നതിനാല്‍ തണുപ്പു മാറ്റാന്‍ ചുണ്ടത്തു വെചു പുകക്കുന്ന സാധനങ്ങള്‍ക്കു നല്ല ചിലവായിരുന്നു. പിന്നെ മെസ്സിലെ ഭക്ഷണം വളരെ നല്ലതായിരുന്നതിനാല്‍ മിക്കവരും ചായ കട തന്നെ ഒരു മെസ്സാക്കിയിരുന്നു.
ഇഡലി ആണൊ ദോശ ആണൊ എന്നു തിരിച്ചറിയാന്‍ കഴിയാത്ത "ദൊഡലി" യും , ഫുട്ബോള്‍ ഗ്രൌണ്ടിലേ ഉരുളന്‍ കല്ലുകള്‍ പെറുക്കി എടുത്തു വെച്ചതുപോലെ ഇരിക്കുന്ന "ഉപ്പുമാവും" ഒക്കെ ആയിരുന്നു പ്രധാന വിഭവങ്ങള്‍.പലപ്പോഴും വെജ് എന്നു പറഞു നോണ്‍വെജ് കിട്ടിയിരുന്നു. പക്ഷെ ഇതിലെ നോണ്‍വെജ് ഇഴഞു നീങ്ങുമെന്നു മാത്രം(പുഴു എന്നു പറയും). ആദ്യമൊക്കെ ഓക്കാനിച്ചു എഴുന്നെറ്റു പോയവരൊക്കെ കുറെ കഴിഞ്ഞപ്പൊള്‍ ഇഴയുന്നവയെ സൈഡിലേക്കു മറ്റി വെച്ചു ബാക്കി കഴിക്കാന്‍ വരെ തുടങ്ങി.മുകളില്‍ പറഞ്ഞ കരണങ്ങളൊക്കെ കൊണ്ടു തന്നെ ക്ലാസ്സു കഴിഞ്ഞു വന്നാല്‍ മിക്ക ആണ്‍കുട്ടികളും ഐസ്സക്കെട്ടന്‍റെ കടയിലും പരിസരപ്രദേശങ്ങളിലും കാണപെട്ടിരുന്നു(വല്ലതും കഴിക്കണ്ടെ?).
ഇങ്ങനെ സ്ഥിരം സന്ദര്‍ശകരായിരുന്ന ഞങ്ങള്‍ കുറച്ചു പേരുണ്ടായിരുന്നു. അതില്‍ എടുത്തു പറയണ്ട ഒരാളാണു സള്ളേജ്, എന്ന ഓമന പേരുള്ള, പെണ്‍കുട്ടികളുടെ ഹരമായിരുന്ന(ഇതു അവനെ ഒന്നു സുഖിപ്പിക്കാന്‍!) ഒരു യുവ കോമളന്‍.വില്‍സ്സ് ഇല്ലെങ്കില്‍ ബീടി എങ്കിലും നിര്‍ബന്ധമായിരുന്നു കക്ഷിക്ക്. (അതും ഇല്ലെങ്കില്‍ പേപ്പര്‍ ചുരുട്ടി കത്തിക്കും എന്നു അവന്‍റെ റൂം മേറ്റ് പറഞു കേട്ടിട്ടുണ്ട്).പിന്നെ അതിന്‍റെ കൂടെ ഒരു കട്‌ലേറ്റ്,നാലു ദൊശ,ഒരു നാരങ്ങാ വെള്ളം, ഒരു വെട്ടു കേക്ക് തുടങിയ ചെറിയ ഐറ്റംസ് വേറെ.
എന്തായാലും ഞങ്ങളുടെ ഈ ചെറിയ യാത്രകളില്‍ പല രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരിക്കല്‍ ഞങ്ങള്‍ നടന്നു കൊണ്ടിരിക്കുംബോള്‍ അതാ എതിരെ വരുന്നു അഡ്മിനിസ്റ്റ്റേറ്റീവ് ഓഫീസറുടെ മകന്‍ - മൂന്നാം ക്ലാസ്സിലാണെങ്കിലും നാക്ക് എം.എ ക്കാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
അതൊന്നും കാര്യമാക്കാതെ സള്ളേജ് ഗോദയിലേക്കിറങ്ങി - "മോനൂ ചക്കരെ , എന്നാ ഉണ്ടെടാ.. "
ഒട്ടും താമസിയാതെ മറുപടി വന്നു ..
"പോടാ പട്ടി"..
പിന്നീടു ആ മുഖത്തുണ്ടായ ഭാവങ്ങള്‍ വാകുകള്‍ കൊണ്ട് വര്‍ണ്ണിക്കന്‍ പ്രയാസമാണ്. ഈ കഥ കോളേജു മുഴുവന്‍ പാട്ടായെന്നുള്ളതു വേറൊരു സത്യം.
Posted by nedfrine | നെഡ്ഫ്രിന്‍ at 1:52 PM 5 comments
Wednesday, February 6, 2008
മ്യൂനിച്ച് ദുരന്തം
1958, ഫെബ്രുവരി ആറാം തിയതി മ്യൂനിച്ചിലെ വിമാനതാവളത്തില്‍ "British European Airways -Flight 609" പറക്കാനുള്ള മൂന്നാമത്തെ ശ്രമത്തില്‍ പരാജയപ്പെട്ടു അടുത്തുള്ള വീടിനു മുകളില്‍ പതിക്കുംബോള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നതു "ബസ്‌ബി ബേബ്‌സ്" എന്നു അറിയപ്പെട്ടിരുന്ന മാഞ്‌ചസ്റ്റെര്‍ യുണൈറ്റട് ഫുട്‌ബോള്‍ ടീമും , ജേര്‍ണലിസ്റ്റുകളും ആയിരുന്നു. 44 പെരുണ്ടായിരുന്നതില്‍ 23 പേരും ഇതെ തുടര്‍ന്നു മരണമടഞു. ഇതില്‍ 8 പേര്‍ യുണൈറ്റടിന്‍റെ കളിക്കാരായിരുന്നു.
ദുരന്തത്തിനു ശേഷം ടീമിനെ പുതുക്കി പണിത മനേജര്‍ മാറ്റ് ബസ്‌ബി 1968 -ല്‍ യൂറോപ്പിയന്‍ കപ്പ് നേടിക്കൊണ്ടു യുണൈറ്റെടിനെ വീണ്ടും ഒന്നാം നിരയിലേക്കെത്തിച്ചു.
ഇന്നു ചരിത്രപ്രധാനമായ ആ ദുരന്തം നടന്നിട്ടു 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ "ബസ്‌ബി ബേബ്‌സ്" നെ ഓര്‍മ്മിക്കാന്‍ ഒരു പോസ്റ്റ്.
Posted by nedfrine | നെഡ്ഫ്രിന്‍ at 4:39 PM 3 comments
ബി-ടെക്ക് എന്ന നാലു വര്‍ഷം - 1
2001 ല്‍ കുറെയധികം സ്വാശ്രയ എഞ്ജിനിയറിങ് കോളേജുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതിലൊരെണ്ണത്തില്‍ എനിക്കും കിട്ടി ഒരു അഡ്മിഷന്‍. 10 കഴിഞ്ഞു പഠിക്കാനായി തിരുവനതപുരത്തേക്കു പറഞു വിട്ടെങ്കിലും എന്ട്രന്‍സ് കോചിങ് ക്രിക്കറ്റ് ഗ്രൌണ്ടിലും , ക്ലാസ്സിന്‍റെ ഒടുവിലത്തെ ബെഞ്ജിലെ പൂജ്യം വെട്ടു കളിയിലുമൊക്കെ ആയി ഒതുങ്ങിയപ്പൊള്‍ , റാങ്ക് എന്നു പറയുന്ന സംഭവം നാലക്കം കടന്നു സാമാന്യം മുന്നോട്ടു പോയി. ഈ ചെറു പ്രായത്തിലെ ലോണ്‍ ഒന്നുമെടുത്തു തലയില്‍ വെക്കണ്ടാ എന്നു കരുതി ആ വഴിക്കു ചിന്തിച്ചില്ല. പിന്നെ രണ്ടും കല്പിച്ചു കൌന്‍സലിങിനു പോയി. അവിടെ ചെന്നപ്പൊള്‍ എനിക്കും കിട്ടിയില്ലേ ഒരു സീറ്റ്.. സന്തോഷമായി.
അങനെ വളരെ അധികം പ്രതീക്ഷകളോടെ എന്‍ജിനിയേറിങ് പഠനം ആരംഭിക്കുകയായി. ഇനി ഉഴപ്പാനൊന്നും ഞാനില്ല.. വെല്ലതുമൊക്കെ പഠിച്ചു നല്ല ജോലി വാങ്ങണം എന്നൊക്കെ വിചാരിച്ചാണു കോളേജിലേക്കു കാലു എടുത്തു കുത്തിയതു.. എടുത്തു കുത്തിയില്ല അതിനു മുന്നെ വന്നു ആദ്യത്തെ അടി.. ഒന്നാം വര്‍ഷം എല്ലാവര്‍ക്കും ഒരെ സിലബസ്.. എല്ലാവരെയും കൂടി പിടിച്ചു 3 ബാച്ചാക്കി. അതിലൊരെണ്ണം ബോയ്സ് ഒണ്‍ളി.. അതില്‍ ഞാനും. എല്ലാം തീര്‍ന്നില്ലെ!
ഗേള്‍സില്ലാത്തതില്‍ നിരാശ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും കുറച്ചു ദിവസങ്ങള്‍ കൊണ്ടതൊക്കെ മാറി.. കാരണം പഠിത്തം ഒട്ടും നടന്നില്ലന്നു മത്രമല്ല.. റബര്‍ ബാന്‍റ്റ് കൊണ്ടു ബുള്ളറ്റടിക്കുക, സാറു ബോര്‍ഡിലെഴുതുന്ന സമയം നോക്കി അങ്ങോട്ടുമിങ്ങോട്ടും ചോക്കെറിഞ്ഞു കളിക്കുക , "ഗെറ്റ് ഔട്ട്" മേടിക്കുക , കടലാസു വിമാനം പറത്തുക, വലുതും ചെറുതുമായ പല തരം പ്രാണികളെ കൊണ്ടു വന്നു ക്ലാസ്സിനുള്ളില്‍ പറത്തുക , അസ്സൈന്‍മെന്‍റ്റ് വെക്കാതിരിക്കുക തുടങിയ കലാപരുപാടികളില്‍ ഉന്നത നിലവാരം പുലര്‍ത്തുവാന്‍ ഞങ്ങളില്‍ പലര്‍ക്കും സാധിച്ചു.
ഇതിന്‍റെ ഫലമായി മെമ്മൊ, സസ്പെന്‍ഷന്‍, എക്സ്പ്ളനേഷന്‍ തുടങിയ സാധനങ്ങള്‍ പല നിറതിലും വലുപ്പത്തിലും ഒക്കെ ആയി പലരുടെ കയ്യിലും വന്നും പൊയീമിരുന്നു.
അങ്ങനെ ഇരിക്കെ പരീക്ഷയുടെ തിയതി നിശ്ചയിക്കപ്പെടുകയും പെട്ടന്നു തന്നെ എല്ലാവരും നല്ല കുട്ടികളായി പഠിക്കാനിരിക്കുകയും ചെയ്തു എന്നാണു പുറമെ അറിയപ്പെടുന്നതു.. കുറച്ചൊക്കെ സത്യമാണു.
പരീക്ഷ കഴിഞ്ഞു.. അടുത്ത സെമസ്റ്ററില്‍ എല്ലവരും പല ബ്രാന്‍ജിലേക്ക്.. വീണ്ടും ഗേള്‍സിന്‍റെ കൂടെ ഇരുന്നു പഠിക്കാന്‍ അവസരം ഒരുക്കിതന്ന കോളേജ് മാനേജ്മെന്‍റിണോടു നന്ദി പറഞുകൊണ്ടു എല്ലാവരും സന്തോഷത്തോടെ അവരവരുടെ ക്ളാസ്സുകളിലേക്ക്..
പക്ഷെ പിന്നീടങ്ങോട്ട് അന്തരീക്ഷം മാറി. പുതിയ സാറുമ്മാരെത്തി. "നിന്നെ ഒക്കെ ശരിയാക്കിത്തരാമെട" എന്ന ഭാവവുമായി അവര്‍ കോളേജിനുള്ളിലൂടെ നടന്നു തുടങി. ഹൊ!. പിന്നീടങ്ങോട്ടൊരു പ്രകടനമായിരുന്നു..
രാവിലെ കടുവ(ഞങ്ങള്‍ സ്നേഹപൂര്‍വം വിളിക്കുന്നതു, സ്വഭാവം തന്നെ കാരണം) ക്ളാസ്സിലേക്കു വരുന്നു.. ബുക്കെടുക്കുന്നു.. ബോര്‍ഡിലു വരക്കുന്നു.. ഇടക്കു ആരെയൊ നോക്കി "കൈ തഴ്ത്തി ഇടടൊ" ,"എന്താടൊ ചിരിക്കുന്നെ?" "നാളെ ഇതിന്‍റെ ഉത്തരം ഒരു 100 തവണ എഴുതിക്കൊണ്ടു പോരെ" തുടങ്ങിയ സ്കൂളിലെ ഡയലോഗുകള്‍ ഒക്കെ വന്നു തുടങി. പെണ്‍കുട്ടികളെ കരയിപ്പികുക, ചൊദ്യം ചോദിച്ചു വടിയാക്കുക തുടങിയ കലാപരിപാടികള്‍ വേറെയും.
ചുരുക്കം പറഞ്ഞാല്‍ വര്‍ഷങ്ങളായി തെറ്റിക്കാതെ ചെയ്ത ഒരെ ഒരു നല്ല കാര്യം(ടീച്ചര്‍മാരെ ബഹുമാനിക്കുക) കൂടി ഇവര്‍ ഇല്ലാതാക്കി.
Posted by nedfrine | നെഡ്ഫ്രിന്‍ at 1:24 PM 4 comments
Monday, February 4, 2008
എന്‍റെ മലയാളം ടീച്ചര്‍ക്ക്..
മലയാള ഭാഷയേയും കൃതികളേയും സ്നേഹിക്കന്‍ പഠിപ്പിച്ച എന്‍റെ മലയാളം ടീച്ചര്‍ക് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു..
ഉറൂബിന്റെ "മിണ്ടാപെണ്ണ്" വെട്ടൂര്‍ രാമന്‍ നായരുടേ "പുരി മുതല്‍ നാസിഖ് വരെ" ബി.കല്യാണിയമ്മയുടെ "വ്യാഴവട്ടസ്മരണകള്‍" തുടങിയ സിലബസിലുള്ള പുസ്തകങള്‍ വളരെ ആത്മാര്‍ഥതയൊടെ പഠിപ്പിക്കുകയും,"ഗോവര്‍ധന്റെ യത്രകള്‍", "രണ്ടാം ഊഴം" "കൊച്ചു കൊച്ചു ഭൂകമ്ബങ്ങള്‍" തുടങി അനേകം സിലബസില്‍ ഇല്ലാതപുസ്തകങള്‍ ടീച്ചര്‍ വീട്ടില്‍ നിന്നും കൊണ്ടു വന്നു വായിചു കേള്‍പ്പിക്കുകയും ചെയ്തിട്ടുള്ളതു ഞന്‍ ഇപ്പൊഴും ഓര്‍ക്കുന്നു.(ഞങ്ങളെ ഭയങ്കര വിശ്വാസമായിരുന്നതിനാല്‍ പുസ്തകങ്ങള്‍ കയ്യില്‍ തന്നു വിട്ടിരുന്നില്ല)
പഠിക്കുന്നതിന്റെ ഭാഗമായിട്ടു ടീച്ചര്‍ അന്നു എല്ലാവരെയും കൊണ്ടു കഥയും കവിതയും ഒക്കെ എഴുതിച്ചിരുന്നു.എഴുതിയതു മുഴുവനും ചവറായിരുന്നുവെങ്കിലും അതു മുഴുവനും വായിക്കുകയും തെറ്റുകള്‍ തിരുതുകയും ചെയ്യാനുള്ള ക്ഷമ ടീച്ചര്‍ക്കുണ്ടായിരുന്നു. അന്ന് അതൊന്നും വലിയ കാര്യമായി തൊന്നിയില്ല. പക്ഷെ ഇന്നു മലയാളതില്‍ ചവറാണെങ്കിലും ഇത്രയെങ്കിലുമൊക്കെ എഴുതാന്‍ സാധിക്കുന്നത് പണ്ട് ടീച്ചര്‍ എഴുതിപ്പിചതിന്റെയും പ്രോല്സാഹിപ്പിച്ചതിന്റെയും ഒക്കെ ഫലമായിട്ടണെന്നു ഞാന്‍ വിശ്വസിക്കുന്നു.
സാധാരണ ഇങ്ലീഷ് മീടിയം കുട്ടികളെ പോലെ പരീക്ഷക്കു മാര്‍ക്കിനുവേന്ടി മാത്രം ആകരുതു നിങളുടെ വായന എന്നു ടീച്ചര്‍ പറയുമായിരുന്നു.തുടര്‍ന്നും മലയളം വായിക്കെണമെന്നും എഴുതണമെന്നും ഒക്കെ ടീച്ചര്‍ പറഞിരുന്നെങിലും എഞിനീയര്‍ ആകനുള്ള കഠിനമായ പരിശ്രമത്തിനിടെ അതിനൊന്നും സാധിച്ചില്ല(വളരെ കഠിനമായ പ്രയത്നമായിരുന്നു എന്നു എനിക്കു മാത്രമല്ലെ അറിയുള്ളു).ഒടുവില്‍ ജോലി ഒക്കെ ആയി കഴിയുമ്ബൊള്‍ സമയമ്ണ്ടാകും അപ്പൊള്‍വായിക്കാം എന്നൊക്കെ കരുതിയെങ്കിലും നൈറ്റ് ഷിഫ്റ്റും , ഒരിക്കലും തീരാത്ത കുറെ പ്രോജെക്റ്റുകളും ഒക്കെ ആയപ്പൊള്‍ അതും നടന്നില്ല..ഇപ്പൊള്‍ വളരെ കഷ്ട്ടപ്പെട്ടാണെങ്കിലും(ഓഫീസില്‍ ഇരുന്നു വായിക്കുന്നതു കഷ്ട്ടപ്പടാണു) മലയാളം ബ്ലോഗുകള്‍ വായിക്കറുന്ട്, വായിച്ചു കഴിയുമ്ബോള്‍ എഴുതണമെന്നു തോന്നും.പിന്നെ പണ്ടെഴുതിയിരുന്നതു പോലെ തന്നെ ചവറുകള്‍ വീണ്ടും എഴുതും. അങനെ ഞാനെഴുതുന്നതു ആരെങ്കിലുമൊക്കെ വായിക്കുകയും , കമന്‍റീടുകയും ഒക്കെ ചെയ്യുന്നതു കാണുമ്ബോള്‍ മനസ്സില്‍ സന്തോഷം തോന്നും. അങ്ങനെ ഈ മലയാള ബ്ലൊഗിന്റെ ലോകത്തു ഞാനും ഇങനെ ജീവിച്ചു പോകുന്നു.
പിന്നീടു പലതവണ സ്കൂളില്‍ പോയിരുന്നുവെങ്കിലും ടീച്ചര്‍ അവിടെ നിന്നും പോയിരുന്നതിനാല്‍ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല.ഒരു പക്ഷെ നേരില്‍ കണ്ടാല്‍ ഇതൊന്നും പറയുവാന്‍ സാധിക്കില്ല. അതുകൊന്ടുതന്നെ എവിടെയെകിലും വെച്ചു എന്നെങ്കിലും ടീച്ചറിതു കാണും എന്ന പ്രതീക്ഷയോടെ ഒരിക്കല്‍ കൂടി മലയാള ഭാഷയെ സ്നേഹിക്കാന്‍ പഠിപ്പിച്ചതിനു ആത്മാര്‍ഥമായി നന്ദി പറഞുകൊള്ളുന്നു.
Posted by nedfrine | നെഡ്ഫ്രിന്‍ at 2:38 PM 9 comments
Saturday, February 2, 2008
ബ്ലോഗാക്ഷേപം - ഒരു പ്രധിഷേധം!
താഴെ പറഞിരിക്കുന്ന കാര്യങളും കഥാപാത്രങളും തികച്ചും സാങ്കല്പികം മാത്രമാണു. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല.. ഇനി മറിച്ചു തൊന്നിയാല്‍ അതു നിങള്‍ മലയാളത്തില്‍ ബ്ലോഗാത്തതു കൊണ്ടാണു.
പണ്ടു പണ്ട് കേരളതില്‍ ഒരു ചരിത്രപ്രസിദ്ധമായ പ്രസിദ്ധീകരണമുന്ടായിരുന്നു . അതു വായിക്കാന്‍ ലക്ഷക്കണക്കിനു ജനങള്‍ ഉണ്ടെന്നു അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശ്വസിച്ചു പോന്നു. പക്ഷെ സത്യം ഒരു നാള്‍ അവരും തിരിച്ചറിഞു - ഇതൊന്നും ആരും വായിക്കില്ല.. എല്ലാവരും ബ്ലോഗ് എന്നു പറയുന്ന ഒന്നിന്റെ പിന്നാലെ ആണു.
അതെ മലയാളികളും ബ്ലൊഗ് തുടങിയിരിക്കുന്നു.. ഇനി ഇപ്പൊള്‍ തങള്ക്കു രക്ഷയില്ല. എന്തെങ്കിലും ഉടനെ ചെയ്തെ പറ്റൂ.. അങനെ അവര്‍ തീരുമാനിച്ചു.. മലയാളം ബ്ലോഗിനെ അടിച്ചമര്‍ത്തുക.. അതിനായി അവര്‍ ഒരു ചാരനെ ബ്ലോഗിലേക്കയച്ചു..
ചാരന്‍ വലിയ പുലി ആയിരുന്നു(എന്നാണു സ്വയം പരിചയപ്പെടുത്തിയതു). വിമര്‍ശനം, നിരൂപണം, കഥാ രചന തുടങിയവയില്‍ അപാര കഴിവും പരിചയവും ഒക്കെ ഉള്ള ആളാണു. പക്ഷേ പോസ്റ്റുകള്‍ വന്നു തുടങിയപ്പോളേക്കും ബ്ലോഗിലുള്ളവര്‍ക്കു കാര്യം പിടികിട്ടി - അക്ഷരങളേ ജാലകതിനകത്തുകൂടി ഒന്നു ഒളിഞുനോക്കിയിട്ടെങിലും ഉന്ടൊ എന്നു സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള എഴുത്തുകള്‍.. ആരും അങൊട്ടെക്കു തിരിഞു നോക്കനൊന്നും പൊയില്ല. തന്നെ ആരും വകവെക്കുന്നില്ലെന്നും തന്റെ പുലി സ്റ്റാറ്റസ് കിട്ടുന്നില്ലെന്നും മനസ്സിലായ ചാരനു കലി വന്നു. അവിടെ കിടന്നു പല കോപ്രായങളും കാട്ടി.. എന്നിട്ടും രക്ഷയില്ല.. അവസാനം ഒരു വഴി കണ്ടു പിടിച്ചു.. ബ്ലോഗിന്റെ പ്രസിദ്ധിയെ കുപ്രസിദ്ധി ആക്കി മാറ്റുക.. അതിനായി തിരികെ തന്റെ പഴയ തട്ടകതിലെക്കു പൊയി അവിടെ ബ്ലോഗിനെയും അതില്‍ സജീവമായി പങ്കെടുക്കുകയും കഴിവുള്ളവരുമായവരെയും പറ്റി മോശമായി ചിത്രീകരിച്ചു ഒരു കാച്ചങു കാച്ചി.. താന്‍ ബ്ലോഗാന്‍ ചെന്നപ്പൊള്‍ മൈന്‍ട് ചെയ്തില്ലന്നു പറയാന്‍ പറ്റില്ലല്ലൊ.. അതുകൊന്ടു തന്നെ അസഭ്യം പറഞൂന്നും അവിടെ ഉള്ള കവിതക്കും കഥക്കുമൊന്നും ഒരു നിലവാരവും ഇല്ലെന്നുമൊക്കെ പറഞൊരു കാച്ച്...
പിന്നീടെന്തുണ്ടായി? കരിന്ബിന്‍ തോട്ടതില്‍ ആന കയറിയതു പോലെ ആയി എന്നു പറയാം.. ഇപ്പോള്‍ ബ്ലോഗ് പോയിട്ടു ' ബ്ലൊ' കെട്ടാല്‍ തന്നെ മൂപ്പര്‍ക്കു ഞെട്ടലാണു..
മലയാളം ബ്ലോഗിനെ മനസ്സിലാക്കെണമെങ്കില്‍ മിനിമം ബ്ലോഗെന്താണെന്നു മനസ്സിലാക്കാനുള്ള സെന്‍സുണ്ടാവണം, സെന്‍സിറ്റീവിറ്റി ഉണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണമ്.. അല്ല പിന്നെ!!
Posted by nedfrine | നെഡ്ഫ്രിന്‍ at 3:13 PM 5 comments