Even the life that you have is borrowed, Coz you r not promised tomorrow..

Monday, February 4, 2008

എന്‍റെ മലയാളം ടീച്ചര്‍ക്ക്‌..

മലയാള ഭാഷയേയും കൃതികളേയും സ്നേഹിക്കന്‍ പഠിപ്പിച്ച എന്‍റെ മലയാളം ടീച്ചര്‍ക്‌ ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു..
ഉറൂബിന്റെ "മിണ്ടാപെണ്ണ്" വെട്ടൂര്‍ രാമന്‍ നായരുടേ "പുരി മുതല്‍ നാസിഖ്‌ വരെ" ബി.കല്യാണിയമ്മയുടെ "വ്യാഴവട്ടസ്മരണകള്‍" തുടങിയ സിലബസിലുള്ള പുസ്തകങള്‍ വളരെ ആത്മാര്‍ഥതയൊടെ പഠിപ്പിക്കുകയും,"ഗോവര്‍ധന്റെ യത്രകള്‍", "രണ്ടാം ഊഴം" "കൊച്ചു കൊച്ചു ഭൂകമ്ബങ്ങള്‍" തുടങി അനേകം സിലബസില്‍ ഇല്ലാതപുസ്തകങള്‍ ടീച്ചര്‍ വീട്ടില്‍ നിന്നും കൊണ്ടു വന്നു വായിചു കേള്‍പ്പിക്കുകയും ചെയ്തിട്ടുള്ളതു ഞന്‍ ഇപ്പൊഴും ഓര്‍ക്കുന്നു.(ഞങ്ങളെ ഭയങ്കര വിശ്വാസമായിരുന്നതിനാല്‍ പുസ്തകങ്ങള്‍ കയ്യില്‍ തന്നു വിട്ടിരുന്നില്ല)

പഠിക്കുന്നതിന്റെ ഭാഗമായിട്ടു ടീച്ചര്‍ അന്നു എല്ലാവരെയും കൊണ്ടു കഥയും കവിതയും ഒക്കെ എഴുതിച്ചിരുന്നു.എഴുതിയതു മുഴുവനും ചവറായിരുന്നുവെങ്കിലും അതു മുഴുവനും വായിക്കുകയും തെറ്റുകള്‍ തിരുതുകയും ചെയ്യാനുള്ള ക്ഷമ ടീച്ചര്‍ക്കുണ്ടായിരുന്നു. അന്ന്‌ അതൊന്നും വലിയ കാര്യമായി തൊന്നിയില്ല. പക്ഷെ ഇന്നു മലയാളതില്‍ ചവറാണെങ്കിലും ഇത്രയെങ്കിലുമൊക്കെ എഴുതാന്‍ സാധിക്കുന്നത്‌ പണ്ട്‌ ടീച്ചര്‍ എഴുതിപ്പിചതിന്റെയും പ്രോല്സാഹിപ്പിച്ചതിന്റെയും ഒക്കെ ഫലമായിട്ടണെന്നു ഞാന്‍ വിശ്വസിക്കുന്നു.

സാധാരണ ഇങ്ലീഷ്‌ മീടിയം കുട്ടികളെ പോലെ പരീക്ഷക്കു മാര്‍ക്കിനുവേന്ടി മാത്രം ആകരുതു നിങളുടെ വായന എന്നു ടീച്ചര്‍ പറയുമായിരുന്നു.തുടര്‍ന്നും മലയളം വായിക്കെണമെന്നും എഴുതണമെന്നും ഒക്കെ ടീച്ചര്‍ പറഞിരുന്നെങിലും എഞിനീയര്‍ ആകനുള്ള കഠിനമായ പരിശ്രമത്തിനിടെ അതിനൊന്നും സാധിച്ചില്ല(വളരെ കഠിനമായ പ്രയത്നമായിരുന്നു എന്നു എനിക്കു മാത്രമല്ലെ അറിയുള്ളു).ഒടുവില്‍ ജോലി ഒക്കെ ആയി കഴിയുമ്ബൊള്‍ സമയമ്ണ്ടാകും അപ്പൊള്‍വായിക്കാം എന്നൊക്കെ കരുതിയെങ്കിലും നൈറ്റ്‌ ഷിഫ്റ്റും , ഒരിക്കലും തീരാത്ത കുറെ പ്രോജെക്റ്റുകളും ഒക്കെ ആയപ്പൊള്‍ അതും നടന്നില്ല..ഇപ്പൊള്‍ വളരെ കഷ്ട്ടപ്പെട്ടാണെങ്കിലും(ഓഫീസില്‍ ഇരുന്നു വായിക്കുന്നതു കഷ്ട്ടപ്പടാണു) മലയാളം ബ്ലോഗുകള്‍ വായിക്കറുന്ട്‌, വായിച്ചു കഴിയുമ്ബോള്‍ എഴുതണമെന്നു തോന്നും.പിന്നെ പണ്ടെഴുതിയിരുന്നതു പോലെ തന്നെ ചവറുകള്‍ വീണ്ടും എഴുതും. അങനെ ഞാനെഴുതുന്നതു ആരെങ്കിലുമൊക്കെ വായിക്കുകയും , കമന്‍റീടുകയും ഒക്കെ ചെയ്യുന്നതു കാണുമ്ബോള്‍ മനസ്സില്‍ സന്തോഷം തോന്നും. അങ്ങനെ ഈ മലയാള ബ്ലൊഗിന്റെ ലോകത്തു ഞാനും ഇങനെ ജീവിച്ചു പോകുന്നു.

പിന്നീടു പലതവണ സ്കൂളില്‍ പോയിരുന്നുവെങ്കിലും ടീച്ചര്‍ അവിടെ നിന്നും പോയിരുന്നതിനാല്‍ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല.ഒരു പക്ഷെ നേരില്‍ കണ്ടാല്‍ ഇതൊന്നും പറയുവാന്‍ സാധിക്കില്ല. അതുകൊന്ടുതന്നെ എവിടെയെകിലും വെച്ചു എന്നെങ്കിലും ടീച്ചറിതു കാണും എന്ന പ്രതീക്ഷയോടെ ഒരിക്കല്‍ കൂടി മലയാള ഭാഷയെ സ്നേഹിക്കാന്‍ പഠിപ്പിച്ചതിനു ആത്മാര്‍ഥമായി നന്ദി പറഞുകൊള്ളുന്നു.

9 comments:

Anonymous said...
This comment has been removed by a blog administrator.
sivakumar ശിവകുമാര്‍ said...

നല്ല ഓര്‍മ്മകള്‍...ചെറിയ അക്ഷരത്തെറ്റുകളുണ്ട്‌....ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കുമല്ലോ...

kaithamullu : കൈതമുള്ള് said...

ഗുരുത്വമുള്ളോനാ,
നന്നായി വരും!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ടീച്ചറെ എന്നെങ്കിലു കണ്ടുമുട്ടട്ടെ എന്നാശംസിക്കുന്നു. പിന്നെ കൈതമുള്ളിന്റെ അഭിപ്രായത്തിനൊരൊപ്പ്‌. ഗുരുത്വം കൊണ്ട്‌ ഒരിക്കലും ദോഷം വരില്ല.
:)

നവരുചിയന്‍ said...

എഴുത്ത് തുടരു. ഗുരു ദക്ഷിണ ആയി .

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിറം മങ്ങാത്ത ആസുന്ദരനിമിഷങ്ങള്‍ അല്ലെ..?
കൈവിട്ടുപോയ സ്വപ്നം പോലെ.. നന്നായിരിക്കുന്നൂ.. എല്ലാഭാവുകങ്ങളും നേര്‍ന്നുകൊണ്ട്
മരവിക്കാത്ത മനസ്സും മരിക്കാത്ത ഓര്‍മകളും നമുക്ക് കൈമുതലാക്കം അല്ലെ..?
സമയം കിട്ടുമ്പോള്‍ ഇതും കൂടി ഒന്നു നോക്കിക്കൊളൂ..

എന്റെ സരസ്വതിടീച്ചര്‍ക്ക്.!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

ഏ.ആര്‍. നജീം said...

നല്ല ഓര്‍മ്മക്കുറിപ്പ് അക്ഷരത്തെറ്റുകള്‍ വരുത്തരുതേ.. എഴുതുന്നതിലല്ല ടൈപ്പ് ചെയ്യുന്നതിന്റെ പ്രശ്നമാണെന്നറിയാം. ഒന്നുരണ്ടാവര്‍ത്തി വായിച്ച ശേഷം പോസ്റ്റ് ചെയ്താല്‍ മാറ്റാവുന്നതേയുള്ളൂ ഈ അക്ഷരതെറ്റുകള്‍.

nedfrine said...

സമയക്കുറവുകൊണ്ടാണു അക്ഷരത്തെറ്റുകള്‍.. ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കാം. വായിക്കുകയും കമന്‍റിടുകയും ചെയ്തവര്‍ക്കു നന്ദി.