ഇതിനെന്താ വില?
1.5 മില്യന്‍ ഡോളര്‍..
ഇതിനൊ?
650000 ഡോളര്‍ .
ഇതൊക്കെ എവിടുന്നാ?
ഇതു മെയിട് ഇന്‍ ഇന്ത്യ
ഇതു മെയിട് ഇന്‍ ആസ്റ്റ്റേലിയ
ഇതു മെയിട് ഇന്‍ പാകിസ്താന്‍.
എനിക്കൊരെണ്ണം വേണമായിരുന്നു..
ദാ അവിടെ ചെല്ലൂ.. ഇപ്പോള്‍ ലേലം തുടങ്ങും. .അവിടെ ചേര്‍ന്നു വിളിച്ചൊ..കാശുണ്ടെങ്കില്‍ കിട്ടും. ഇതൊക്കെ ഇവിടെ 'ഷൊ' ക്കു വെച്ചിരിക്കുന്നതാ.
1.5 മില്യന്‍ ഒരു തരം
1.5 മില്യന്‍ രണ്ടു തരം
1.5 മില്യന്‍ മൂന്നു തരം.. ലേലം ഉറപ്പിച്ചിരിക്കുന്നു...
ഇതെന്താ കാളച്ചന്തയൊ?
ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍......... ഒരു ധോനിയെ വാങ്ങാമായിരുന്നു......
ഓ ഇനി 1.5 മില്യന്‍ മതിയാവുമൊ? അതൊ 12% സര്‍വീസ് റ്റാക്സും കൊടുക്കണൊ?
ഇന്നു വേണ്ട .. പിന്നെ എപ്പൊളെങ്കിലും വാങ്ങാം.
അല്ലെങ്കിലും ഒരെണ്ണം കൊണ്ട് കാര്യമില്ലല്ലോ.. ഒരു 11 എണ്ണമെങ്കിലും വേണ്ടേ..
എന്നാ ഞാനിറങ്ങുവാ.. അടുത്ത ചന്തക്കു കാണാം.
അറിഞ്ഞില്ലേ .. ബി.സി.സി.ഐയുടെ പേരു മാറ്റി.. - "Billionaires Controlling Cricket in India"!
Thursday, February 21, 2008
ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍.........
Posted by nedfrine | നെഡ്ഫ്രിന്‍ at 6:15 PM
Subscribe to:
Post Comments (Atom)
3 comments:
:) കൊള്ളാം. പണ്ട് ആനയുണ്ടെന്ന് പറയുന്നതായിരുന്നു സ്റ്റാറ്റസ്..ഇനിയിപ്പോ...
:(
Hi Hi Kollam machoooooo
Post a Comment