Even the life that you have is borrowed, Coz you r not promised tomorrow..

Wednesday, February 6, 2008

ബി-ടെക്ക് എന്ന നാലു വര്‍ഷം - 1

2001 ല്‍ കുറെയധികം സ്വാശ്രയ എഞ്ജിനിയറിങ് കോളേജുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതിലൊരെണ്ണത്തില്‍ എനിക്കും കിട്ടി ഒരു അഡ്മിഷന്‍. 10 കഴിഞ്ഞു പഠിക്കാനായി തിരുവനതപുരത്തേക്കു പറഞു വിട്ടെങ്കിലും എന്ട്രന്‍സ്‌ കോചിങ് ക്രിക്കറ്റ് ഗ്രൌണ്ടിലും , ക്ലാസ്സിന്‍റെ ഒടുവിലത്തെ ബെഞ്ജിലെ പൂജ്യം വെട്ടു കളിയിലുമൊക്കെ ആയി ഒതുങ്ങിയപ്പൊള്‍ , റാങ്ക് എന്നു പറയുന്ന സംഭവം നാലക്കം കടന്നു സാമാന്യം മുന്നോട്ടു പോയി. ഈ ചെറു പ്രായത്തിലെ ലോണ്‍ ഒന്നുമെടുത്തു തലയില്‍ വെക്കണ്ടാ എന്നു കരുതി ആ വഴിക്കു ചിന്തിച്ചില്ല. പിന്നെ രണ്ടും കല്പിച്ചു കൌന്‍സലിങിനു പോയി. അവിടെ ചെന്നപ്പൊള്‍ എനിക്കും കിട്ടിയില്ലേ ഒരു സീറ്റ്.. സന്തോഷമായി.

അങനെ വളരെ അധികം പ്രതീക്ഷകളോടെ എന്‍ജിനിയേറിങ് പഠനം ആരംഭിക്കുകയായി. ഇനി ഉഴപ്പാനൊന്നും ഞാനില്ല.. വെല്ലതുമൊക്കെ പഠിച്ചു നല്ല ജോലി വാങ്ങണം എന്നൊക്കെ വിചാരിച്ചാണു കോളേജിലേക്കു കാലു എടുത്തു കുത്തിയതു.. എടുത്തു കുത്തിയില്ല അതിനു മുന്നെ വന്നു ആദ്യത്തെ അടി.. ഒന്നാം വര്‍ഷം എല്ലാവര്‍ക്കും ഒരെ സിലബസ്.. എല്ലാവരെയും കൂടി പിടിച്ചു 3 ബാച്ചാക്കി. അതിലൊരെണ്ണം ബോയ്സ് ഒണ്‍ളി.. അതില്‍ ഞാനും. എല്ലാം തീര്‍ന്നില്ലെ!


ഗേള്‍സില്ലാത്തതില്‍ നിരാശ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും കുറച്ചു ദിവസങ്ങള്‍ കൊണ്ടതൊക്കെ മാറി.. കാരണം പഠിത്തം ഒട്ടും നടന്നില്ലന്നു മത്രമല്ല.. റബര്‍ ബാന്‍റ്റ് കൊണ്ടു ബുള്ളറ്റടിക്കുക, സാറു ബോര്‍ഡിലെഴുതുന്ന സമയം നോക്കി അങ്ങോട്ടുമിങ്ങോട്ടും ചോക്കെറിഞ്ഞു കളിക്കുക , "ഗെറ്റ് ഔട്ട്" മേടിക്കുക , കടലാസു വിമാനം പറത്തുക, വലുതും ചെറുതുമായ പല തരം പ്രാണികളെ കൊണ്ടു വന്നു ക്ലാസ്സിനുള്ളില്‍ പറത്തുക , അസ്സൈന്‍മെന്‍റ്റ് വെക്കാതിരിക്കുക തുടങിയ കലാപരുപാടികളില്‍ ഉന്നത നിലവാരം പുലര്‍ത്തുവാന്‍ ഞങ്ങളില്‍ പലര്‍ക്കും സാധിച്ചു.

ഇതിന്‍റെ ഫലമായി മെമ്മൊ, സസ്പെന്‍ഷന്‍, എക്സ്പ്ളനേഷന്‍ തുടങിയ സാധനങ്ങള്‍ പല നിറതിലും വലുപ്പത്തിലും ഒക്കെ ആയി പലരുടെ കയ്യിലും വന്നും പൊയീമിരുന്നു.

അങ്ങനെ ഇരിക്കെ പരീക്ഷയുടെ തിയതി നിശ്ചയിക്കപ്പെടുകയും പെട്ടന്നു തന്നെ എല്ലാവരും നല്ല കുട്ടികളായി പഠിക്കാനിരിക്കുകയും ചെയ്തു എന്നാണു പുറമെ അറിയപ്പെടുന്നതു.. കുറച്ചൊക്കെ സത്യമാണു.
പരീക്ഷ കഴിഞ്ഞു.. അടുത്ത സെമസ്റ്ററില്‍ എല്ലവരും പല ബ്രാന്‍ജിലേക്ക്‌.. വീണ്ടും ഗേള്‍സിന്‍റെ കൂടെ ഇരുന്നു പഠിക്കാന്‍ അവസരം ഒരുക്കിതന്ന കോളേജ് മാനേജ്മെന്‍റിണോടു നന്ദി പറഞുകൊണ്ടു എല്ലാവരും സന്തോഷത്തോടെ അവരവരുടെ ക്ളാസ്സുകളിലേക്ക്‌..


പക്ഷെ പിന്നീടങ്ങോട്ട് അന്തരീക്ഷം മാറി. പുതിയ സാറുമ്മാരെത്തി. "നിന്നെ ഒക്കെ ശരിയാക്കിത്തരാമെട" എന്ന ഭാവവുമായി അവര്‍ കോളേജിനുള്ളിലൂടെ നടന്നു തുടങി. ഹൊ!. പിന്നീടങ്ങോട്ടൊരു പ്രകടനമായിരുന്നു..
രാവിലെ കടുവ(ഞങ്ങള്‍ സ്നേഹപൂര്‍വം വിളിക്കുന്നതു, സ്വഭാവം തന്നെ കാരണം) ക്ളാസ്സിലേക്കു വരുന്നു.. ബുക്കെടുക്കുന്നു.. ബോര്‍ഡിലു വരക്കുന്നു.. ഇടക്കു ആരെയൊ നോക്കി "കൈ തഴ്ത്തി ഇടടൊ" ,"എന്താടൊ ചിരിക്കുന്നെ?" "നാളെ ഇതിന്‍റെ ഉത്തരം ഒരു 100 തവണ എഴുതിക്കൊണ്ടു പോരെ" തുടങ്ങിയ സ്കൂളിലെ ഡയലോഗുകള്‍ ഒക്കെ വന്നു തുടങി. പെണ്‍കുട്ടികളെ കരയിപ്പികുക, ചൊദ്യം ചോദിച്ചു വടിയാക്കുക തുടങിയ കലാപരിപാടികള്‍ വേറെയും.


ചുരുക്കം പറഞ്ഞാല്‍ വര്‍ഷങ്ങളായി തെറ്റിക്കാതെ ചെയ്ത ഒരെ ഒരു നല്ല കാര്യം(ടീച്ചര്‍മാരെ ബഹുമാനിക്കുക) കൂടി ഇവര്‍ ഇല്ലാതാക്കി.

4 comments:

prasanth kalathil said...

എന്തുകൊണ്ട് ന്നിങ്ങള്‍ക്ക് ഫുട്ബാളിനെപറ്റി സീരിയസായ പോസ്റ്റുകള്‍ ഇട്ടുകൂടാ ? മലയാളം ബ്ലോഗില്‍ ഇപ്പോള്‍ ആരും അതു ചെയ്യുന്നില്ലെന്നു തോന്നുന്നു. അതുമാത്രം മതിയെന്നല്ല, എങ്കിലും കളീയെയും കളിക്കാരെയുംപറ്റി എഴുതിക്കൂടെ ? ക്രിക്കറ്റ് എഴുതാന്‍ ആളുണ്ടാവും, പക്ഷെ ഫുട്ബാള്‍ എഴുതുക ഒന്നു വേറെയാണ്.

nedfrine | നെഡ്ഫ്രിന്‍ said...

പ്രശാന്ത്‌,
ഫുട്ബോളിനെ പറ്റി തീര്‍ച്ചയായും ഞന്‍ എഴുതുന്നുണ്ട്‌. ഒരു തുടക്കം എന്ന നിലയില്‍ ഞന്‍ ഒരെണ്ണം ഇപ്പോള്‍ എഴുതിയിട്ടുണ്ട്‌.

siva // ശിവ said...

കോളേജ്‌ ജീവിതത്തെ ശരിക്കും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...ആ നല്ല നാളുകള്‍ അറിയാതെ ഓര്‍ത്തു പോയി..നന്ദി...

Unknown said...

aliya... nee robin sarine patti ezhuthiyilla...