എല്ലാം വളരെ പെട്ടന്നായിരുന്നു. ഉത്സവത്തിനു രണ്ടു ദിവസം മുന്‍പ് കമ്മിറ്റി കൂടി, ഒരു കഥ തട്ടി കൂട്ടി, ആരൊക്കെ ഏതൊക്കെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നു തീരുമാനിച്ചു, റിഹേര്‍സലും ആരംഭിച്ചു. പുരാണ കഥയാണ്. ദാമോദരന്‍ കൊച്ചേട്ടന്‍ ഹനുമാനെ അവതരിപ്പിക്കും(മേക്കപ് ചിലവ് കുറക്കാമെന്നു കരുതി അല്ല). ബിജു രാമനെ അവതരിപ്പിക്കാമെന്നു ഉറപ്പിച്ചു പറഞു. സീതയായി ശരത്തിനെ പെണ്‍ വേഷം കെട്ടിക്കാമെന്നു എല്ലാവരും തീരുമാനിച്ചു. ബാക്കി കഥാപാത്രങ്ങളെ ഓരോരുത്തരെ ആയി ഏല്‍പ്പിച്ചു. ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി.രണ്ടു ദിവസം കഴിഞു ഉത്സവം തുടങ്ങി.എല്ലാം ഭംങ്ങിയായി മുന്നൊട്ടു പോകുന്നു.
നാടകത്തിനു സമയമായി. എല്ലവരും അവരവരുടെ സീന്‍ നന്നായി അഭിനയിച്ചു തകര്‍ക്കുന്നു.അടുത്തതായി ഹനുമാന്‍ ലങ്കയില്‍ നിന്നും ശ്രിരാമന്‍റെ അടുത്തെതുന്ന സീന്‍ ആണ്. ഹനുമാനു പറന്നിറങ്ങാനുള്ള എല്ലാ സംവിധാനവും റെഡി. ഗോപാലന്‍ കൊച്ചേട്ടനെ കയറു പിടിക്കാനായി സ്റ്റേജിന്‍റെ പിന്നിലിരുത്തി. കയറിന്‍റെ മറ്റെ അറ്റത്തു ദാമൊദരന്‍ ചേട്ടനെ(ഹനുമന്‍റെ വേഷം കെട്ടി) കെട്ടി തൂക്കിയിട്ടിരിക്കുകയാണ്. സമയമാകുമ്ബോള്‍ ഗോപാലന്‍ കൊച്ചേട്ടന്‍ പതുക്കെ കയറു താഴ്ത്തി ഹനുമാന്‍ പറന്നിറങ്ങുന്ന പോലെ ആക്കുകയാണു പദ്ധതി.
സീന്‍ തുടങ്ങി. ആദ്യം കുറച്ചു നേരം രാമന്‍ വിഷമിച്ചു ഇരിക്കുന്ന ഒരു പാട്ടു സീനാണ്. പാട്ടു കഴിഞ്ഞു. ഇനി ഹനുമാന്‍ താഴേക്കു വരണം. ദാമോദരന്‍ കൊച്ചേട്ടന്‍ റെഡിയായി.പക്ഷേ താഴുന്നില്ല. കൊച്ചേട്ടന്‍ ഞെളിപിരി കൊണ്ടു.. ഇല്ല അനക്കമില്ല. രാമന്‍ ഒരേ ഡയലൊഗ് രണ്ടു തവണ ആവര്‍ത്തിച്ചു.. "ഹനുമാന്‍ ഇനിയും വന്നില്ലല്ലൊ.."
ധിം! നൊടിയിടയില്‍ അതാ ഹനുമാന്‍ താഴെ.. എന്തായാലും രാമന്‍ ഡയലൊഗ് പറഞു.. "ഹനുമാന്‍ .. സീതയെ കണ്ടൊ?"
"ഞാന്‍ സീതയെം കണ്ടില്ല ഒരു പു$@#@# കണ്ടില്ല.. ആ കയറു പിടിച്ച താ#$#$ കണ്ടാല്‍...." നടുവും തിരുമ്മി ഹനുമാന്‍റെ ഡയലൊഗ് വന്നു!
ഷപ്പീന്നു നേരെ കയറു പിടിക്കന്‍ വന്ന ഗോപാലന്‍ കൊച്ചേട്ടന്‍ ഒന്നു മയങ്ങിയെന്നും ആരൊ തട്ടി വിളിച്ചപ്പൊള്‍ അറിയാതെ പിടി വിട്ടതാണെന്നും പിന്നീട് അറിഞു.
Wednesday, February 13, 2008
"ഹനുമാന്‍.. സീതയെ കണ്ടൊ?"
Posted by nedfrine | നെഡ്ഫ്രിന്‍ at 2:20 PM
Subscribe to:
Post Comments (Atom)
5 comments:
"ഞാന്‍ സീതയെം കണ്ടില്ല ഒരു പു$@#@# കണ്ടില്ല.. ആ കയറു പിടിച്ച താ#$#$ കണ്ടാല്‍...." നടുവും തിരുമ്മി ഹനുമാന്‍റെ ഡയലൊഗ് വന്നു!
കാലത്തേ ഇറങ്ങിക്കോളും ചിരിപ്പിച്ച് മനുഷ്യന്റെ വയറ്റില് നീര് വീഴ്ത്താന്‍...... :) :)
:) കേട്ടതാണെങ്കിലും എന്റെ വക ഒരു സ്മൈലി. :)
ഞാനും മുന്‍പു കേട്ടിട്ടുള്ളതാണ്‍.
എന്നാലും ഇരിയ്ക്കട്ടെ എന്റെ വകയും ഒരു :)
ഞാനും അതേ... ആരോ പറഞ്ഞു കേട്ടു. പക്ഷേ എഴുത്തില്‍ പുതുമയുണ്ട് കേട്ടോ, എണ്റ്റെ വക :) :)
ഇത് മാഷിന്റെ സൃഷ്ടി ആണോ .. കുറെ ഫോര്‍വേഡ് ആയി കിട്ട്യിട്ടുണ്ട് .. സൂപ്പര്‍
Post a Comment