ഒരു കോളേജു കൊണ്ട് ഏറ്റവും ലാഭം തൊട്ടടുത്തു ചായ കട നടത്തുന്ന ചേട്ടനാണെന്നു പൊതുവെ ഒരു അഭിപ്രായമുന്ടു - ഞങ്ങളുടെ കോളേജിന്‍റെ കാര്യത്തില്‍ അതു വളരെ ശരിയാണു.
നല്ല തണുപ്പുള്ള ഒരു ഹൈറേന്ച് ആയിരുന്നതിനാല്‍ തണുപ്പു മാറ്റാന്‍ ചുണ്ടത്തു വെചു പുകക്കുന്ന സാധനങ്ങള്‍ക്കു നല്ല ചിലവായിരുന്നു. പിന്നെ മെസ്സിലെ ഭക്ഷണം വളരെ നല്ലതായിരുന്നതിനാല്‍ മിക്കവരും ചായ കട തന്നെ ഒരു മെസ്സാക്കിയിരുന്നു.
ഇഡലി ആണൊ ദോശ ആണൊ എന്നു തിരിച്ചറിയാന്‍ കഴിയാത്ത "ദൊഡലി" യും , ഫുട്ബോള്‍ ഗ്രൌണ്ടിലേ ഉരുളന്‍ കല്ലുകള്‍ പെറുക്കി എടുത്തു വെച്ചതുപോലെ ഇരിക്കുന്ന "ഉപ്പുമാവും" ഒക്കെ ആയിരുന്നു പ്രധാന വിഭവങ്ങള്‍.പലപ്പോഴും വെജ് എന്നു പറഞു നോണ്‍വെജ് കിട്ടിയിരുന്നു. പക്ഷെ ഇതിലെ നോണ്‍വെജ് ഇഴഞു നീങ്ങുമെന്നു മാത്രം(പുഴു എന്നു പറയും). ആദ്യമൊക്കെ ഓക്കാനിച്ചു എഴുന്നെറ്റു പോയവരൊക്കെ കുറെ കഴിഞ്ഞപ്പൊള്‍ ഇഴയുന്നവയെ സൈഡിലേക്കു മറ്റി വെച്ചു ബാക്കി കഴിക്കാന്‍ വരെ തുടങ്ങി.മുകളില്‍ പറഞ്ഞ കരണങ്ങളൊക്കെ കൊണ്ടു തന്നെ ക്ലാസ്സു കഴിഞ്ഞു വന്നാല്‍ മിക്ക ആണ്‍കുട്ടികളും ഐസ്സക്കെട്ടന്‍റെ കടയിലും പരിസരപ്രദേശങ്ങളിലും കാണപെട്ടിരുന്നു(വല്ലതും കഴിക്കണ്ടെ?).
ഇങ്ങനെ സ്ഥിരം സന്ദര്‍ശകരായിരുന്ന ഞങ്ങള്‍ കുറച്ചു പേരുണ്ടായിരുന്നു. അതില്‍ എടുത്തു പറയണ്ട ഒരാളാണു സള്ളേജ്, എന്ന ഓമന പേരുള്ള, പെണ്‍കുട്ടികളുടെ ഹരമായിരുന്ന(ഇതു അവനെ ഒന്നു സുഖിപ്പിക്കാന്‍!) ഒരു യുവ കോമളന്‍.വില്‍സ്സ് ഇല്ലെങ്കില്‍ ബീടി എങ്കിലും നിര്‍ബന്ധമായിരുന്നു കക്ഷിക്ക്. (അതും ഇല്ലെങ്കില്‍ പേപ്പര്‍ ചുരുട്ടി കത്തിക്കും എന്നു അവന്‍റെ റൂം മേറ്റ് പറഞു കേട്ടിട്ടുണ്ട്).പിന്നെ അതിന്‍റെ കൂടെ ഒരു കട്‌ലേറ്റ്,നാലു ദൊശ,ഒരു നാരങ്ങാ വെള്ളം, ഒരു വെട്ടു കേക്ക് തുടങിയ ചെറിയ ഐറ്റംസ് വേറെ.
എന്തായാലും ഞങ്ങളുടെ ഈ ചെറിയ യാത്രകളില്‍ പല രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരിക്കല്‍ ഞങ്ങള്‍ നടന്നു കൊണ്ടിരിക്കുംബോള്‍ അതാ എതിരെ വരുന്നു അഡ്മിനിസ്റ്റ്റേറ്റീവ് ഓഫീസറുടെ മകന്‍ - മൂന്നാം ക്ലാസ്സിലാണെങ്കിലും നാക്ക് എം.എ ക്കാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
അതൊന്നും കാര്യമാക്കാതെ സള്ളേജ് ഗോദയിലേക്കിറങ്ങി - "മോനൂ ചക്കരെ , എന്നാ ഉണ്ടെടാ.. "
ഒട്ടും താമസിയാതെ മറുപടി വന്നു ..
"പോടാ പട്ടി"..
പിന്നീടു ആ മുഖത്തുണ്ടായ ഭാവങ്ങള്‍ വാകുകള്‍ കൊണ്ട് വര്‍ണ്ണിക്കന്‍ പ്രയാസമാണ്. ഈ കഥ കോളേജു മുഴുവന്‍ പാട്ടായെന്നുള്ളതു വേറൊരു സത്യം.
Thursday, February 7, 2008
മോനൂ.. ചക്കരേ..
Posted by nedfrine | നെഡ്ഫ്രിന്‍ at 1:52 PM
Subscribe to:
Post Comments (Atom)
5 comments:
:)
he he ithinaanu vadi koduthu adi vaanguka ennu parayunnathu
haha.. kollaam :)
:)
അതുപോലൊരു സംഭവത്തിനു ഞാനും സാക്ഷിയായിട്ടുണ്ട്..
നാട്ടിലെ പ്രമാണിയായ എക്സ്. പഞ്ചായത്ത് പ്രസിഡന്‍റ്, ചന്ദ്രന്‍ മാഷാണ് കഥാപാത്രം.
ബുദ്ധിവളര്‍ച്ച അല്പം കുറവുള്ള ഒരു പെണ്കുട്ടി ഉണ്ടായിരുന്നു, നാട്ടില്‍.. ചിഞ്ചു.
സമയം രാവിലെ പത്തര. പെണ്ണുങ്ങളെല്ലാം സൈക്കിളില് മീനും കൊണ്ടുവരുന്ന മൊയമ്മാക്കയെ പ്രതീക്ഷിച്ചു നില്ക്കുവാണ്. ഇതാണ് എല്ലാ റോയല്‍ ലിനനുകളും അലക്കപ്പെടുന്ന സമയം.. ഉള്ളില്‍ തിങ്ങിവിങ്ങിനില്‍ക്കുന്ന പരദൂഷണത്തിന്റെ ഡാം തുറന്നുവിടാനാണ് മണ്ഡലക്കാലത്തു പോലും പെണ്ണുങ്ങള്‍ അന്നേരം പുറത്തിറങ്ങുന്നത്.
ചന്ദ്രന്‍ മാഷ് പതിവു നടത്തത്തിനിറങ്ങിയതായിരുന്നു. വഴിയില്‍ കാണുന്നവരോടെല്ലാം കുശലം ചോദിച്ചങ്ങനെ..
പെണ്ണുങ്ങള്‍ കൂടി നില്‍ക്കുന്നിടത്തെത്തിയപ്പോഴാണ് ചിഞ്ചു അവിടെ ഓടികളിക്കുന്നതു കണ്ടത്.
വളരെ സ്നേഹത്തോടെ അങ്ങേര്‍ - കഷ്ടകാലത്തിനു- ചിഞ്ചുവിന്‍റെ തലയിലൊന്നു തലോടി..
"ചിഞ്ചു മോളേ.."
ചിഞ്ചു തല പൊക്കി..
"പോടാ ****രേ.."
പെണ്ണുങ്ങളുടെ കലപില മുഴുവന്‍ സഡന്‍ ബ്രേക് ഇട്ടപോലെ നിന്നു. കുറച്ചു നേരത്തേക്ക് ഒരു നിശബ്ദത ഉണ്ടായി. ജനമധ്യത്തില്‍ തുണി അഴിക്കപ്പെട്ടവനെപ്പോലെ ചന്ദ്രന് മാഷ് ഒരു നിമിഷം നിന്നു. പിന്നെ ശരം വിട്ടതുപോലെ ഒരു പോക്കായിരുന്നു. നിശബ്ദരായിരുന്ന പെണ്ണുങ്ങള്‍ മുഴുവന്‍ ജഗതിയുടെ കോമഡി കണ്ടപോലെ ആര്‍ത്തു ചിരിച്ചു.
മാന്യത കളയാന്‍ പാടില്ലല്ലോന്നോര്‍ത്ത് വഴിയേ പോകുവാരുന്ന ഞാന്‍ മലവെള്ളം പോലെ വന്ന ചിരിയെ ഒരു പുഞ്ചിരിയില്‍ ഡാം കെട്ടി ഒതുക്കി.
ഇച്ചിരി നീളം കൂടിപ്പോയതിനു മാപ്പു!
Post a Comment