+2 പരീക്ഷ കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ തുടങ്ങുന്നതിനു മുന്‍പുള്ള അതി കഠിനമായ സമയം.തിരൊന്തോരത്തായതിനാല്‍ ക്രാഷ് കോഴ്സെന്നു പറഞ്ഞു ഈ സമയം വിനിയൊഗിക്കാന്‍ തീരുമാനിച്ചു. ക്രാഷ് കോര്‍സെന്നാല്‍ രാവിലെ കോച്ചിങ് സെന്ററില്‍, ഉച്ചകഴിഞു ന്യു,അഞജലി,അജന്ത,ശ്രിവിശാഖ് അങ്ങനെ ഏതെങ്കിലും തിയറ്ററില്‍, അതുകഴിഞു കോവളം പിന്നെ ഏതെങ്കിലും ഇന്റര്‍നെറ്റ് കഫെയില്‍.. ഇതായിരുന്നു ക്രാഷ് കോഴ്സിന്റെ സിലബസ്.
ഞങ്ങളുടെ ഗാങില്‍ വളരെ രസകരമായ ഒരു കഥാപാത്രമുണ്ടായിരുന്നു.. തല്ക്കാലം സരിമണി എന്നു വിളിക്കാം. ആളു ഇത്തിരിയെ ഉള്ളുവെങ്കിലും അപാര കഴിവാണു. എന്തു കഴിവാണെന്നു ചോദിക്കരുതു.. അതു ഞങ്ങള്‍ക്കുമറിയില്ല. പെണ്‍കുട്ടികള്‍ പുള്ളിക്കു വീക്നെസ്സാണ്.(ഞങ്ങള്‍ക്കും). ഏതു കുട്ടിയെ കണ്ടാലും(അതിപ്പൊ തന്റെ 2 ഇരട്ടി പൊക്കമുണ്ടെങ്കിലും) ആളൊരു കൈ നോക്കും.
അങ്ങനെ നോക്കിയ ഒരു സംഭവമാണിതു.
ഞങ്ങളുടെ ബാച്ചില്‍ സാമാന്യം കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടി. സരിമണി പൂര്‍വ്വാധികം ശക്തിയോടെ രംഗത്തേക്കു.. കെമിസ്ട്രി ക്ലാസ്സാണു.. സരിമണി പ്ലാന്‍ ഉണ്ടാക്കി.. തൊട്ടടുത്ത ബെഞ്ജില്‍ അവളിരിക്കുന്നു.. അവന്റെ ഐഡിയ എന്നോടു പറഞു.. തല കറങ്ങുന്നതു പോലെ അഭിനയിക്കുക.. അവളുടെ മടിയിലേക്കു വീഴുക. "വാട്ട് ആന്‍ ഐഡിയ ആശാനെ"!.
ഞന്‍ വെയിറ്റ് ചെയ്തു.. സരിമണി റെഡിയായി.. അത തല കറങ്ങുന്നു... ഞന്‍ പിടിക്കെണൊ? വേണ്ട .. എന്തിനാ വെറുതെ.. അതാ മടിയിലേക്കു വീഴുന്നു..
ഠിം!
സരിമണി വീണതും അവള് മാറിയതും ഒരുമിച്ചായിരുന്നു. തല ബെഞ്ജിന്റെ മൂലക്കിടിച്ചു ഒറിജിനലായി ബോധം പോയ അവനെ ഞാന്‍ തന്നെ പൊക്കി കൊണ്ടു ക്ലിനിക്കില്‍ കൊണ്ടു പൊയി 2 സ്റ്റിച്ചും ഇടീക്കെണ്ടി വന്നു.
Thursday, February 28, 2008
വാട്ട് ആന്‍ ഐഡിയ ആശാനെ!
Posted by
nedfrine | നെഡ്ഫ്രിന്‍
at
7:41 PM
Subscribe to:
Post Comments (Atom)
2 comments:
പാവം സരിമണി. ഇപ്പോഴും സരിമണി അതോര്‍ക്കുമ്പോള്‍ ബോധം കെടാറുണ്ടാവും അല്ലേ!
പാവം. അന്നു പോയ ബോധം ഇപ്പോ തിരിച്ചു കിട്ടിയോ എന്തോ...
;)
Post a Comment